ഡൽഹി എയിംസിൽ തീപിടിത്തം; ആർക്കും പരിക്കില്ല, നിയന്ത്രണ വിധേയം

ന്യൂഡൽഹി: ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസിൽ തീപിടിത്തം. തിങ്കളാഴ്​ച രാവിലെയോടെയാണ്​ തീപിടിത്തമുണ്ടായത്​.

പ്രധാന അത്യാഹിത വിഭാഗത്തോട്​ ചേർന്നായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപടർന്നയുടൻ അഗ്​നിരക്ഷസേനയും മറ്റും സ്​ഥലത്തെത്തി തീയണച്ചു.

തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡൽഹി ഫയർ വിഭാഗം അറിയിച്ചു. തീപിടിത്തത്തി​െൻറ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റു നാശനഷ്​ടങ്ങളും ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

'എയിംസിൽ തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെ സ്​റ്റോർ റൂമിൽ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ച്​ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല' -ഡൽഹി ഫയർ വിഭാഗം പറഞ്ഞു.

ജൂൺ 17ന്​ എയിംസി​െൻറ ഒമ്പതാം നിലയിൽ തീപിടിത്തമുണ്ടായിരുന്നു. 26 ഫയർ എൻജിനുകൾ ഏകദേശം രണ്ടു മണിക്കൂർ പരിശ്രമിച്ചാണ്​ തീ നിയന്ത്രണവിധേയമാക്കിയത്​. മറ്റു അപകടങ്ങളൊന്നും സ്​ഥിരീകരിച്ചിരുന്നില്ല. 

Tags:    
News Summary - Fire breaks out at AIIMS Delhi's emergency ward no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.