കോഴിക്കോട്: ചികിത്സച്ചെലവ് അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തുന്ന ജനകീയ ഫണ്ട് പിരിവുകൾക്ക് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ഹൈകോടതി നിർദേശം സ്വാഗതം ചെയ്ത് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് വരുന്നവരല്ല. ഇതിൻെറ ഇടയിൽ കള്ള നാണങ്ങളുണ്ട്. അത്തരം കള്ള നാണയങ്ങളെ മാറ്റിനിർത്തി സോഷ്യൽ മീഡിയ ചാരിറ്റിയെ സുതാര്യമാക്കി ജനങ്ങൾക്ക് വിശ്വസമുള്ള രൂപത്തിൽ കൊണ്ടുപോകണമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
ചികിത്സച്ചെലവ് അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തുന്ന ജനകീയ ഫണ്ട് പിരിവുകൾക്ക് (ക്രൗഡ് ഫണ്ടിങ്) മേൽ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നാണ് ഹൈകോടതിയുടെ നിർദേശം. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാന്‍ മുഹമ്മദിെൻറ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഇടപെടൽ.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പണപ്പിരിവിൽ യു ട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിക്കുന്നതെന്തിനാണെന്ന് ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആര്‍ക്കും പണപ്പിരിവ് നടത്താവുന്ന സ്ഥിതിയാണ്. പിരിച്ച പണം സംബന്ധിച്ച് തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം ഫണ്ട് ശേഖരണം എന്തുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തിക്കൂടാ. വിഷയത്തില്‍ സര്‍ക്കാറിെൻറയും പൊലീസിെൻറയും കര്‍ശന നിരീക്ഷണവും ഇടപെടലും ഉണ്ടാകണം. ഇക്കാര്യത്തിൽ സമഗ്ര നയമുണ്ടാകണം. പണത്തിെൻറ ഉറവിടമടക്കം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.