ന്യൂഡൽഹി: കടൽക്കൊല കേസിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ കുറ്റവിചാരണ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയാൻ മാറ്റി. ഇറ്റലി നഷ്ടപരിഹാര തുകയായ 10 കോടി രൂപ കെട്ടിവെച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.
ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവെക്കാതെ കേസ് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് വിേദശകാര്യ മന്ത്രാലയത്തിെൻറ അക്കൗണ്ടിലേക്ക് ഇറ്റലി പണം അടച്ചു. സർക്കാർ ഇത് സുപ്രീംകോടതി രജിസ്ട്രി അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. തുക ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേരള ഹൈകോടതിയുടെ അക്കൗണ്ടിലേക്ക് ഈ തുക മാറ്റുമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവർ സൂചിപ്പിച്ചു.
2012ലാണ് കൊല്ലത്തിനു സമീപം തീരക്കടലിൽ സെൻറ് ആൻറണീസ് ബോട്ടിനു നേരെ ഇറ്റാലിയൻ കപ്പലായ എൻറിക ലക്സിയിൽനിന്ന് വെടിയേറ്റ് മീൻപിടിത്ത തൊഴിലാളികളായ വാലൻറയിൻ ജലാസ്റ്റിൻ, അജേഷ് ബിങ്കി എന്നിവർ മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾക്ക് പരിക്കേറ്റു. മസിമിലാനോ ലേത്താറെ, സാൽവദോർ ഗിറോണെ എന്നിവരാണ് ഇന്ത്യയിൽ ക്രിമിനൽ നടപടി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.