പ്രളയത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം; ദേശീയ പ്രശ്നമെന്ന ടാ​ഗ് ലഭിക്കുന്നതിലല്ല - അസം മുഖ്യമന്ത്രി

ദിസ്പൂർ: സംസ്ഥാനത്തെ പ്രളയത്തിന് പരിഹാരം കാണുകയാണ് തൻ്റെ ലക്ഷ്യമെന്നും ദേശീയ പ്രശ്നമെന്ന ടാ​ഗ് ലഭിക്കുന്നതിലല്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളപ്പൊക്കത്തെ നേരിടാൻ കേന്ദ്രം ഇതിനകം ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രതിസന്ധി നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കൂടുതൽ പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാംരൂപ് ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"പ്രളയം ഒരു ദേശീയ പ്രശ്നമായി പ്രഖ്യാപിച്ചാൽ, അത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും. ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ദേശീയതലത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടായാൽ അത് സംസ്ഥാനത്തിനും പ്രയോജനം ചെയ്യും," ശർമ പറഞ്ഞു. 

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അണക്കെട്ടുകളുടെ നാശനഷ്ടം വളരെ കുറവാണ്. ഇത്തവണ അണക്കെട്ടുകൾക്ക് സമീപം വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല, നദിക്കരയിലാണ് പ്രശ്നം. വിവിധ അണക്കെട്ടുകളുടെ ജോലികൾ പുരോഗമിക്കുകയാണെന്നും അത്തരം പദ്ധതികൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ കൂടുതൽ പണം കേന്ദ്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെ പട്ടിക തയ്യാറാക്കി അവർക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Focus on finding solution, not getting 'national problem' tag: Assam CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.