ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പ്രഹരം ഒരു സൈനിക നടപടിയല്ല, മറിച്ച്, വീണ്ടുമൊരു ഭ ീകരാക്രമണം ഉണ്ടാകുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മുൻകരുതൽ നടപടി യാണെന്ന് സർക്കാർ. രണ്ടാം മിന്നലാക്രമണ വിവരം വെളിപ്പെടുത്തിയ വിദേശകാര്യ സെക്രട് ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം പറഞ്ഞത്. വ്യോമസേന നടപടിയെക്കുറിച്ച് ഏറെ കരുത ലോടെ തയാറാക്കിയ പ്രസ്താവനയാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. പാകിസ് താനുമായി യുദ്ധത്തിന് താൽപരമില്ല, മറ്റു വഴികളില്ലാത്തതിനാൽ സ്വയം പ്രതിരോധിക് കുകമാത്രമാണ് ഇന്ത്യ ചെയ്തതെന്ന് അതിൽ പറയുന്നു. കടന്നു കയറ്റം ഭീകര പ്രതിരോധത്ത ിെൻറ ഭാഗം മാത്രം.
വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയിൽനിന്ന്
ഫെ ബ്രുവരി 14ന് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പ ി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടു പതിറ്റാണ്ടായി മസ്ഉൗദ് അസ്ഹർ നയിക്കുന്ന ആ സംഘടന പാകിസ്താനിൽ സജീവമാണ്. ബഹാവൽപുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനക്ക് യു.എൻ വിലക്കുണ്ട്. പാർലമെൻറ് ആക്രമണം, പത്താൻകോട്ട് ആക്രമണം തുടങ്ങിയവക്ക് ഉത്തരവാദികളാണ് അവർ.
പാക് അധീന കശ്മീരിലെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ച വിവരങ്ങൾ പാകിസ്താന് സമയാസമയങ്ങളിൽ നൽകിയിരുന്നു. എന്നാൽ, അത്തരത്തിലൊന്ന് പ്രവർത്തിക്കുന്നില്ലെന്ന് നിഷേധിക്കുകയാണ് പാകിസ്താൻ. പാക് അധികൃതരുടെ അറിവില്ലാതെ, നൂറുകണക്കിന് ജിഹാദികളെ പരിശീലിപ്പിക്കാൻ പറ്റിയ കേന്ദ്രങ്ങൾ നിലനിൽക്കില്ല. ജയ്ശെ മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താനോട് പലവട്ടം ഇന്ത്യ ആവശ്യപ്പെട്ടതാണ്. എന്നാൽ, സ്വന്തം മണ്ണിലെ ഭീകരശൃംഖലകൾ ഇല്ലാതാക്കാൻ പാകിസ്താൻ വ്യക്തമായ നടപടിയൊന്നും എടുത്തില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മറ്റൊരു ചാവേർ ആക്രമണത്തിന് ജയ്ശെ മുഹമ്മദ് ശ്രമിക്കുന്നതായി വിശ്വാസയോഗ്യമായ രഹസ്യാന്വേഷണ വിവരമുണ്ട്. ഇതിനായി ജിഹാദി ചാവേറുകളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഇത്തരമൊരു അപകടം മുന്നിലുള്ളതിനാൽ, മുൻകൂട്ടി ഒരു ആക്രമണം അങ്ങേയറ്റം ആവശ്യമായി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ ബാലാകോെട്ട ജയ്ശെ മുഹമ്മദിെൻറ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ഇന്ത്യ ആക്രമിച്ചു. ഇൗ നീക്കം വഴി വളരെയേറെ ജയ്ശ് ഭീകരരും പരിശീലകരും അതിനെ നയിക്കുന്നവരും ചാവേറാകാൻ പരിശീലനം ലഭിക്കുന്നവരും ഉന്മൂലനം ചെയ്യപ്പെട്ടു.
ജയ്ശ് നേതാവ് മസ്ഉൗദ് അസ്ഹറിെൻറ ഉറ്റബന്ധുവായ മൗലാന യൂസുഫ് അസ്ഹറാണ് ബാലാകോട്ട് കേന്ദ്രം നയിക്കുന്നത്. ഭീകരതയെ നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികൾക്കും ഇന്ത്യൻ ഭരണകൂടം പ്രതിബദ്ധമാണ്. അതുകൊണ്ട് ഇൗ സൈനികേതര മുൻകരുതൽ നടപടി ജയ്ശ് ക്യാമ്പിനെ പ്രത്യേകമായി ലക്ഷ്യം വെച്ചായിരുന്നു. ഇൗ കേന്ദ്രം തെരഞ്ഞെടുത്തത് സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ പാകത്തിലാണ്.
ഒരു കുന്നിൽമുകളിലെ ഘോരവനത്തിലായിരുന്നു ഇൗ കേന്ദ്രം. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ്.തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശം ഇന്ത്യക്കെതിരായ ഭീകരതക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് 2004 ജനുവരിയിൽ പാകിസ്താൻ ഭരണകൂടം ഉറപ്പു നൽകിയിരുന്നു. പൊതുപ്രതിബദ്ധതക്കൊത്ത് പാകിസ്താൻ പ്രവർത്തിക്കുമെന്ന് സർക്കാർ കരുതുന്നു. ജയ്ശിെൻറയും മറ്റുള്ളവരുടെയും താവളങ്ങൾ ഇല്ലാതാക്കാനും, ചെയ്യുന്ന പ്രവൃത്തിക്ക് ഭീകരരെ ഉത്തരവാദികളാക്കാനും പാകിസ്താൻ തുടർനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയിൽ പറഞ്ഞു.
#WATCH: Foreign secretary Vijay Gokhale briefs the media in Delhi https://t.co/Th0TjwO99o
— ANI (@ANI) February 26, 2019
ഒരുങ്ങിയിരിക്കാൻ പാക് നിർദേശം
ഇസ്ലാമാബാദ്: തങ്ങൾ തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും ഇന്ത്യക്കെതിരെ തിരിച്ചടിക്കുമെന്ന് പാകിസ്താൻ. അനാവശ്യ ആക്രമണമായിരുന്നു ഇന്ത്യയുടേത്. പക്ഷേ, നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭാവനാത്മകമായ അവകാശവാദമാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും ഇസ്ലാമാബാദിൽ ചേർന്ന ദേശീയ സുരക്ഷ സമിതി യോഗത്തിനു ശേഷമുള്ള പ്രസ്താവനയിൽ ആരോപിച്ചു. യോഗത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ അധ്യക്ഷത വഹിച്ചു. ഏതു സാഹചര്യവും േനരിടാൻ ഒരുങ്ങിയിരിക്കണമെന്ന് ജനങ്ങേളാടും സൈന്യത്തോടും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ കടന്നതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. മുസഫറാബാദ് സെക്ടറിലെ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ വിമാനങ്ങൾ എത്തി. പാകിസ്താൻ വ്യോമസേന രംഗത്തെത്തിയതോടെ തിടുക്കത്തിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് ഇന്ത്യൻ വിമാനങ്ങൾ മടങ്ങി. ബാലാകോട്ടിന് സമീപമാണ് ഇവ വീണത്. വലിയ അപകടങ്ങളോ ആൾനാശമോ ഉണ്ടായിട്ടില്ല -െഎ.എസ്.െഎ പബ്ലിക് റിലേഷൻ മേജർ ജനറൽ ആസിഫ് ഗഫൂർ വിശദീകരിച്ചു.
സംയമനത്തിന് ആഹ്വാനം ചെയ്ത് ചൈന
െബയ്ജിങ്: ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളോടും സംയമനം ഉപദേശിച്ച് ചൈന. അന്താരാഷ്ട്ര സഹകരണത്തോടെയാകണം ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം നടത്തേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് വ്യക്തമാക്കി. പുതിയ റിപ്പോർട്ടുകൾ പരിശോധിച്ചുവരുകയാണ്. ദക്ഷിണേഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. നല്ല ബന്ധവും സഹകരണവുമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടാകേണ്ടത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കുമെന്നും ഉഭയകക്ഷിബന്ധം മെച്ചെപ്പടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നെതന്നും ലു കാങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.