രാഹുലിനെ പുകഴ്ത്തിയതിന് ബി.എസ്.പി പുറത്താക്കിയ ഇംറാൻ മസൂദ് കോൺഗ്രസിൽ

ന്യൂഡൽഹി: മുൻ ബി.എസ്.പി നേതാവ് ഇംറാൻ മസൂദ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മസൂദ് അംഗത്വം സ്വീകരിച്ചത്. രാജീവ് ശുക്ല എം.പി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയതിന് പിന്നാലെ ഇംറാൻ മസൂദിനെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാർട്ടിയിൽ ചേർന്ന മസൂദ് 2022 ജനുവരിയിലാണ് ബി.എസ്.പിയിൽ എത്തിയത്. 2007ൽ മുസാഫറാബാദ് മണ്ഡലത്തിൽ നിന്ന് യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


Tags:    
News Summary - Former BSP leader Imran Masood joined Congress Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.