ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ വിദ്വേഷ പ്രചരണവുമായി മുൻ സി.ബി.ഐ ഡയറക്ടർ നാഗേശ്വര റാവു. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.കാവി വേഷധാരിയായ ഹിന്ദുവിരുദ്ധനാണ് സ്വാമി അഗ്നിവേശെന്ന് നാഗേശ്വരറാവു ട്വിറ്ററിൽ കുറിച്ചു.
നിങ്ങൾ ഒരു തെലുങ്ക് ബ്രാഹ്മണനാണെന്നത് എനിക്ക് അപമാനമുണ്ടാക്കുന്നു. ആട്ടിൻതോലിട്ട ചെന്നായയാണ് നിങ്ങൾ. എന്തുകൊണ്ടാണ് സ്വാമി അഗ്നിവേശിനായി കാലൻ ഇത്രയും കാത്തിരുന്നതെന്നും നാഗേശ്വര റാവു ട്വിറ്റർ പോസ്റ്റിൽ അധിക്ഷേപിക്കുന്നു.
ആര്യസമാജം നേതാവും സാമൂഹിക പ്രവർത്തകനും ഹരിയാനയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്നിവേശ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കരൾരോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
നരേന്ദ്രമോദി സർക്കാറിനോടും ബി.ജെ.പിയോടും അനുഭാവം പുലർത്തിയിരുന്ന നാഗേശ്വര റാവു ഇതിനുമുമ്പും നിരവധി വർഗീയ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. നാഗേശ്വര റാവുവിെൻറ സംഘ് പരിവാർ അനുകൂല പരാമർശം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായിരുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിെലത്തിയ ശേഷം സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 2018ൽ അപ്രതീക്ഷിതമായി ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിയമിക്കുകയായിരുന്നു. രാജ്യത്തിെൻറ ചരിത്രത്തിൽ നടന്ന അത്യപൂർവ സംഭവങ്ങളിലൊന്നായിരുന്നു സി.ബി.ഐ തലപ്പത്തെ ഈ മാറ്റം. സംഘ് പരിവാർ ആശയങ്ങളോടുള്ള നാഗേശ്വര റാവുവിെൻറ ചായ്വായിരുന്നു ഈ നിയമനത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.