ജയ്പുർ: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് രാ ജസ്ഥാനിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേ ശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച, മൻമോഹൻ എതിരില്ലാതെ തെ രഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു.
കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് മൻമോഹനെതിരെ ആരും പത്രിക നൽകിയിരുന്നില്ല. ഇതിനു പുറമെ, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിെൻറ മകനായ നീരജ് ശേഖർ ഉത്തർപ്രദേശിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലെത്തി. സമാജ്വാദി പാർട്ടിയുെട രാജ്യസഭാംഗമായിരുന്ന നീരജ് ബി.ജെ.പിയിൽ ചേരാനായി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് സീറ്റ് ഒഴിവുവന്നത്. ബി.ജെ.പി സ്ഥാനാർഥിയായാണ് നീരജ് പത്രിക സമർപ്പിച്ചിരുന്നത്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൻമോഹനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട് അഭിനന്ദിച്ചു. അദ്ദേഹത്തിെൻറ വിജയം സംസ്ഥാനത്തിന് അഭിമാനമാണെന്നും െഗഹ്ലോട്ട് പറഞ്ഞു. ബി.ജെ.പി എം.പി മദൻലാൽ സെയ്നിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാനിൽ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.