ബിഹാർ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ പേപ്പർ ചോർന്ന സംഭവത്തിൽ നാല് പേർകൂടി അറസ്റ്റിൽ

പട്ന: 2023 ഒക്ടോബർ ഒന്നിന് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ടമെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നുപേരുൾപ്പടെ നാലുപേരെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശികളായ കൗശിക് കുമാർ കർ, സഞ്ജയ് ദാസ്, കൊൽക്കത്ത സ്വദേശിയായ സുമൻ ബിശ്വാസ്, ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ സൗരഭ് ബന്ധോപാധയ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബീഹാർ സ്വദേശികളായ അശ്വനി രഞ്ജൻ, വിക്കി കുമാർ, അനികേത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൗശിക് കുമാർ കറിൻ്റെ കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനമായ കാൽടെക്‌സ് മൾട്ടിവെഞ്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് ബീഹാർ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ നൽകിയിരുന്നത്. ഇവിടെ നിന്നുമാണ് ചോദ്യപേപ്പർ ചോർന്നതെന്ന് പൊലീസ് പറഞ്ഞു. കൗശിക് ഇതിനു മുൻപും ഇത്തരം കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - Four more people arrested in Bihar constable recruitment exam paper leak incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.