ജോധ്പുർ: എല്ലാ രക്ഷാദൗത്യങ്ങളും പ്രാർഥനകളും വിഫലമാക്കി രാജസ്ഥാനിലെ ജോധ്പു രിൽ 440 അടി ആഴമുള്ള കുഴൽകിണറിൽ വീണ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വ ൈകീട്ട് 5.30ഒാടെയാണ് സീമ എന്ന ബാലിക മിലേന ഗ്രാമത്തിലെ വീടിനരികിലെ കുഴൽകിണറിൽ വീണത്.
260 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബാലികയുടെ ചേതനയറ്റ ശരീരമാണ് വീണ്ടെടുക്കാനായത്. വീണ കുറച്ചുനേരം കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നുവെങ്കിലും അർധരാത്രിയോടെ അത് നിലച്ചു. അതുവരെ പൈപ്പിലൂടെ ഓക്സിജൻ ലഭ്യമാക്കിയിരുന്നു. കുട്ടിയുടെ മരണം ഉറപ്പിച്ച ശേഷം കയറിൽ ഉപകരണം ഘടിപ്പിച്ച് കുഴൽകിണറിലേക്ക് ഇറക്കി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സീമയുടെ പിതാവ് അറ്റകുറ്റപ്പണിക്കായി തുറന്നതായിരുന്നു കുഴൽകിണർ. കഴിഞ്ഞ ഏപ്രിലിൽ കുഴൽകിണറിൽ വീണ മൂന്നു വയസ്സുകാരിയെ പൊലീസ് ജീവനോടെ പുറത്തെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.