പാരീസ്: റഫാൽ കരാർ നിബന്ധനകൾ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എൻ.ജി.ഒ പരാതി നൽകി. 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് കൈമാറുന്നതിന് എന്ത് നിബന്ധനയാണ് മുന്നോട്ടുവെച്ചത്, ദസോ ഏവിയേഷെൻറ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ തെരഞ്ഞെടുത്തതിെൻറ അടിസ്ഥാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് എന്‍.ജി.ഒയായ ഷെര്‍പ്പയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടമുണ്ടായോ എന്നും അന്വേഷിക്കണമെന്ന് ഏജൻസിയുടെ ആവശ്യപ്പെടുന്നു.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഫ്രഞ്ച് സർക്കാറുമായി ഇന്ത്യയുണ്ടാക്കിയ കരാറാണ് വിവാദങ്ങൾക്ക് ഇടവച്ചത്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇടപാടിൽ വൻ അഴിമതിയുണ്ടെന്നാണ് ആരോപണം. ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ ദസോ ഏവിയേഷനാണ് ജെറ്റുകൾ നിർമിക്കുന്നത്. അതിന് ഇന്ത്യയിലെ പങ്കാളിയായി തെരഞ്ഞെടുത്ത റിലയൻസിന് വിമാന നിർമാണത്തിൽ മുൻപരിചയമില്ലെന്നത് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നും പ്രതിപക്ഷം ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.