മുംബൈ: കോവിഡിെൻറ രണ്ടാം തരംഗത്തിൽ വലയുന്ന മഹാരാഷ്ട്രക്ക് ആശ്വാസം നൽകി പുതിയ കോവിഡ് കണക്കുകൾ. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മഹാരാഷ്ട്രയിൽ കുറയുന്നുവെന്നാണ് ആശ്വാസകരമായ കാര്യം. തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 48,700 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 43,43,727 ആയി ഉയർന്നു. 524 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 65,284 ആയും വർധിച്ചു.
2,22,475 പരിശോധനകളാണ് മഹാരാഷ്ട്ര കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി 60,000ലധികം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 18ന് 68,631 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് മുക്തരാവുന്നവരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,736 പേർ കോവിഡിൽ നിന്ന് മുക്തരായി. 13,674 പേർ രോഗമുക്തി നേടിയ പൂണെയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായത്. ഇതുവരെ മഹാരാഷ്ട്രയിൽ 36,01,796 പേർക്ക് രോഗമുക്തിയുണ്ടായെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.