കൊച്ചി: പെട്രോൾ, ഡീസൽ വിലയിൽ മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. അയൽരാജ്യങ്ങളെയും പ്രമുഖ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് രാജ്യത്ത് നിലനിൽക്കുന്നത്. പെട്രോളും ഡീസലും ചരക്കു സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരാതിരുന്നത് മുതലെടുത്ത് എണ്ണക്കമ്പനികൾ നേട്ടം കൊയ്യുകയാണ്.
അയൽരാജ്യങ്ങളായ പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ചൈന തുടങ്ങിയവയെ അപേക്ഷിച്ച് ഇന്ധനവില പത്ത് ശതമാനം മുതൽ 45 ശതമാനം വരെ കൂടുതലാണ് ഇന്ത്യയിൽ. കൊച്ചിയിൽ ചൊവ്വാഴ്ച പെട്രോളിന് 72.28 രൂപയും ഡീസലിന് 61.33രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 73.53 രൂപയും 62.50 രൂപയുമായിരുന്നു. രണ്ടു മാസത്തിനിടെ പെട്രോളിന് എട്ടു രൂപവരെയും ഡീസലിന് അഞ്ചു രൂപ വരെയും കൂടി. അതേസമയം, ഇന്ത്യൻ രൂപ അടിസ്ഥാനമാക്കി കണക്കാക്കിയാൽ പാകിസ്താനിൽ പെട്രോളിന് 44.33ഉം ഡീസലിന് 49.65ഉം ആണ് ചൊവ്വാഴ്ചത്തെ വില.
തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളായ മലേഷ്യയിൽ ഇത് യഥാക്രമം 36.57 രൂപയും 30.66 രൂപയും ഇന്തോനേഷ്യയിൽ 40.64 രൂപയും 43.44 രൂപയുമാണ്. പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ നേപ്പാളിൽ 61.74, 46.62, ശ്രീലങ്കയിൽ 53.76, 39.90, ചൈനയിൽ 64.61, 56.95, ബംഗ്ലാദേശിൽ 67.94, 51.35 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ വില. അഫ്ഗാനിസ്താനിൽ പെട്രോൾ വില 41.17 രൂപയാണ്. അസംസ്കൃത എണ്ണക്ക് ബാരലിന് അന്താരാഷ്ട്ര വിപണിയിൽ 105 ഡോളറിലധികം ഉണ്ടായിരുന്ന 2013----14ലാണ് പെട്രോൾ വില 68--73 രൂപവരെയും ഡീസ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.