അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഫയൽനോക്കുന്ന പി.ആർ ചിത്രം പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനമായ 'ദി ഇന്ത്യൻ എക്സ്പ്രസ്സ്'വിമാനത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന മുൻ പ്രധാനമന്ത്രിമാരുടെ ചിത്രം ട്വീറ്റ് ചെയ്തു. ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ് എന്നിവർ വിമാന യാത്രയ്ക്കിടയിലും തങ്ങളുടെ ജോലിയിൽ മുഴുകുന്ന തങ്ങളുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് ഇത്തരത്തിൽ ഇന്ത്യൻ എക്സ്പ്രസ്സ് പങ്കുവച്ചത്. ഇവ ട്വിറ്ററിൽ വൈറലായി.
'നീണ്ട യാത്ര എന്നാൽ പേപ്പർ വർക്കുകൾക്കും ഫയൽ നോക്കുന്നതിനുമുള്ള അവസരമാണ്' എന്ന കുറിപ്പോടെയാണ് മോദി തെൻറ ചിത്രം പങ്കുവച്ചത്. പ്രത്യേക ലൈറ്റിങ് ഒക്കെ നൽകിയാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിൽ ഫയലിെൻറ അടിയിൽ നിന്നുള്ള ലൈറ്റിനെ പരിഹസിച്ചും നെറ്റിസൺസ് രംഗത്ത് എത്തിയിട്ടുണ്ട്. 'എല്ലാവരും ഫയൽ നോക്കുന്നത് മുകളിൽ നിന്നുള്ള ലൈറ്റ് ഉപയോഗിച്ചാണ്. മോദിജി ഫയൽ നോക്കുന്നത് അടിയിൽ നിന്നുള്ള ലൈറ്റ് കൊണ്ടാണ്'എന്നാണ് കമൻറുകളിലെ പരിഹാസം. ഫോേട്ടാക്ക് മിഴിവ് നൽകാനാണ് ചുറ്റും ലൈറ്റുകൾ നൽകിയിരിക്കുന്നത് എന്നാണ് സൂചന.
രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് മോദി അമേരിക്കൻ സന്ദർശനം നടത്തുന്നത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.
2019 സെപ്റ്റംബറിലാണ് മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്. പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപിന്‍റെ പ്രചരണ പരിപാടിയായ 'ഹൗഡി മോഡി'യിൽ പെങ്കടുക്കാനായിരുന്നു അന്നത്തെ യാത്ര. കോവിഡ് വ്യാപനത്തോടെ മോദിയുടെ വിദേശ യാത്രകൾ നിലക്കുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശ് സന്ദർശിച്ചതാണ് മോദിയുടെ അവസാനത്തെ വിദേശ യാത്ര. ജോ ബൈഡൻ പ്രസിഡന്‍റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനം കൂടിയാണിത്.
വാഷിങ്ടണില്‍ എത്തിയ മോദിയെ യു.എസ് സ്ഥാനപതി തരണ്‍ജിത് സിങ് സന്ദുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യു.എസിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ട്.
അഫ്ഗാനിസ്താനിൽ താലിബാൻ ഭരണത്തിലേറിയതിനെ തുടർന്നുള്ള സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. ചൈനയും പാകിസ്താനും അഫ്ഗാനിസ്താനിൽ സ്വാധീനമുറപ്പിക്കുന്നതിലെ ആശങ്ക ബൈഡനെ അറിയിക്കും. വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഉണ്ടാകും.
24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിലും 25ന് ന്യൂയോർക്കിൽ യു.എൻ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ്, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും അഫ്ഗാൻ പ്രതിസന്ധിയും ഇന്തോ -പസഫിക് വ്യാപാരവും ഉച്ചകോടികളിൽ ചർച്ച ചെയ്യും.
വാഷിംഗ് ടണിൽ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തും. ആപ്പിളിന്‍റെ തലവൻ ടിം കുക്ക് അടക്കമുള്ളവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുക. 26ന് പ്രധാനമന്ത്രി മോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.