ജെ.എൻ.യു ഇനി പെൺകുട്ടികൾ നയിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സര്‍വകലാശാലയായ ജെ.എൻ.യു സര്‍വകലാശാലയെയും വിദ്യാർഥിനി നയിക്കും. സെപ്തംബര്‍ 8ന് നടക്കുന്ന വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടേയും സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. എബിവിപിയെ നേരിടുന്നതിനു വേണ്ടി ഇടത് വിദ്യാര്‍ത്ഥി സംഘടകളായ ഐസ, എസ്എഫ്‌ഐ. ഡിഎസ്എ എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് മത്സരിക്കും. മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍റഎ പ്രസിഡണ്ടായിരുന്ന കനയ്യകുമാറിന്റെ പ്രസ്ഥാനം എ.ഐ.എസ്.എഫ് ഒറ്റക്കാണ് വിധി തേടുന്നത്.

ഐസ, എസ്.എഫ്‌.ഐ. ഡി.എസ്.എഫ് സഖ്യത്തിനു വേണ്ടി ഐസ അംഗം ഗീതാ കുമാരി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. എ.ഐ.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രമുഖ സി.പി.ഐ നേതാവ് ഡി രാജയുടെ മകളായ അപരാജിത രാജയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇടത് സഖ്യത്തെ ഞെട്ടിച്ച ബാപ്‌സയുടെ സ്ഥാനാർഥി ഷബ്‌ന അലിയാണ്.

ഐസ, എസ്.എഫ്‌ഐ. ഡി.എസ്.എഫ് സഖ്യത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി ഐസയുടെ സെമണ്‍ സോയ ഖാനും മത്സരിക്കുന്നു. എന്‍.എസ്‌.യു സ്ഥാനാർഥിയായി വൃഷ്ണിക സിംഗും എ.ബി.വി.പി സ്ഥാനാർഥിയായി നിധി തൃപതിയും മത്സരിക്കുന്നു.
  

Tags:    
News Summary - Girls will lead JNU- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.