പനാജി: ഗോവക്ക് ആവശ്യം 'ഏറ്റവും സമ്പന്നരായ' വിനോദ സഞ്ചാരികളെയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മനോഹർ അജ്ഗാവ്കർ. ഗോവക്ക് ആവശ്യം ഏറ്റവും സമ്പന്നരായ വിനോദസഞ്ചാരികളെയാണ്. മയക്കുമരുന്നിന് അടിമയായവരെയും ബസുകളിൽ ഭക്ഷണം പാചകം ചെയ്യുന്നവരെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന് ശേഷമുള്ള ഗോവയുടെ ടൂറിസം പുനരുജ്ജീവനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മനോഹർ.
'മയക്കുമരുന്ന് ഉപയോഗിച്ച് ഗോവയുടെ പേര് കളങ്കപ്പെടുത്തുന്ന വിനോദസഞ്ചാരികളെ ആവശ്യമില്ല. ഗോവയിലെത്തി ബസുകളിൽ പാചകം ചെയ്ത് കഴിയുന്ന വിനോദസഞ്ചാരികളെയും ആവശ്യമില്ല. സമ്പന്നരായ വിനോദസഞ്ചാരികളെയാണ് ആവശ്യം' -മന്ത്രി പറഞ്ഞു.
എല്ലാ വിനോദസഞ്ചാരികളെയും ഞങ്ങൾ സ്വാഗതം ചെയ്യും. പക്ഷേ ഗോവയുടെ സംസ്കാരത്തെ ബഹുമാനിക്കാൻ അവർ തയാറാകണം. ഗോവയിലെ ബി.െജ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മയക്കുമരുന്നിന് പൂർണമായും എതിരാണെന്നും മന്ത്രി പറഞ്ഞു.
ഗോവയുടെ ടൂറിസം നിയമം 2019, ജനുവരി 31ന് ഗോവൻ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. പാചകവും പൊതുസ്ഥലങ്ങളിലെ മദ്യപാനവും നിയന്ത്രിച്ചുകൊണ്ടുള്ളതായിരുന്നു നിയമ ഭേദഗതി. പൊതുസ്ഥലത്തെ പാചകവും ബീച്ചുകളിലെ മദ്യപാനവും ശേഷം പൊതുസ്ഥലങ്ങളിൽ ഗ്ലാസുകൾ ഉപേക്ഷിക്കുന്നതും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കും. കൂടാതെ 2000 രൂപ പിഴയും ഒടുക്കണം. വിദേശവിനോദ സഞ്ചാരികൾക്ക് അനുമതി നൽകിയതോടെ ഗോവൻ ടൂറിസം രംഗം ഉണരുമെന്ന പ്രതീക്ഷയിലാണ് സർക്കാറും കച്ചവടക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.