ചൈനയുമായുള്ള പ്രശ്നത്തിൽ ചർച്ച വേണ്ട എന്നത് കേന്ദ്രത്തിന്‍റെ ദുശ്ശാഠ്യം -സോണിയ ഗാന്ധി

ന്യൂഡൽഹി: ചൈനയുമായുള്ള പ്രശ്നത്തിൽ പാർലമെന്‍റിൽ ചർച്ച വേണ്ട എന്നത് കേന്ദ്രസർക്കാരിന്‍റെ ദുശ്ശാഠ്യമാണെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. പാർലമെന്‍റിൽ ചേർന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ സംസാരിച്ച സോണിയ, ചൈനയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

വിഷയത്തിൽ ഒരു തരത്തിലുമുള്ള ചർച്ചയും നടത്താതെ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പൊതുജനങ്ങൾക്കും സഭക്കും യഥാർഥ സ്ഥിതി അറിയാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് സർക്കാർ ചൈനീസ് കടന്നുകയറ്റത്തോട് പ്രതികരിക്കാത്തതെന്നും സോണിയ ഗാന്ധി ചോദിച്ചു.

അതേസമയം, ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും സഭയിൽ വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സോണിയ ഗാന്ധി, പ്രതിപക്ഷ പാർട്ടി നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്തു.

ചൈന വിഷയം ഇന്നും കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിച്ചു. അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മണികാം താഗോറും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Tags:    
News Summary - Government being "adamant", not holding discussion on China border issue: Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.