???????? ???????? ???????????? ????????? ???????????? ???????? ??.???.??? ???? ???. ????????????? ????????? ?????????? ??????????? ???????????

ജി.എസ്​.ടി ഘടന പരിഷ്​കരിക്കണം –കാരാട്ട്

ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ​ക്കാ​ര്‍ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്കും പ്രാ​പ്യ​മാ​യ നി​ല​യി​ലേ​ക്ക് ജി.​എ​സ്.​ടി ഘ​ട​ന പ​രി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം മു​ൻ ജ​ന. സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ട്. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ഒാ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍ല​മ​െൻറി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ശാ​സ്ത്രീ​യ നി​കു​തി​ഘ​ട​ന പി​ന്‍വ​ലി​ക്കു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും സം​ര​ക്ഷി​ക്കു​ക, ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തെ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക, റി​ട്ടേ​ണ്‍ സ​മ​ര്‍പ്പ​ണ​ത്തി​ലെ​യും സോ​ഫ്​​റ്റ്​​വെ​യ​റി​ലെ​യും അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക  തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ര്‍ച്ച്.  കേ​ര​ള​ത്തി​ലെ വി​വി​ധ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളി​ല്‍നി​ന്ന് അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു.

കേ​ര​ള ഹൗ​സി​ല്‍നി​ന്നാ​ണ്​ മാ​ര്‍ച്ച് തു​ട​ങ്ങി​യ​ത്. എം.​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, ഡോ. ​എ. സ​മ്പ​ത്ത്, എം.​ബി. രാ​ജേ​ഷ്, പി.​കെ. ബി​ജു, കെ. ​സോ​മ​പ്ര​സാ​ദ്, ജോ​യ്സ് ജോ​ർ​ജ്, സി.​എ​ന്‍. ജ​യ​ദേ​വ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി.​കെ.​സി. മ​മ്മ​ദ് കോ​യ എം.​എ​ൽ.​എ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ആ​ന്‍സ​ല​ന്‍ എം.​എ​ല്‍.​എ, ജി. ​ജ​യ​പാ​ല്‍, സി.​കെ. ജ​ലീ​ൽ, വി. ​പാ​പ്പ​ച്ച​ന്‍, കെ.​എം. ലെ​നി​ൻ, ടി.​വി. ബൈ​ജു, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ മൊ​യ്തീ​ന്‍കു​ട്ടി ഹാ​ജി, അ​ന്‍സാ​രി, ഫൈ​സ​ൽ, കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, കെ.​എം. ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - Government must restructure GST- Karat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.