ശ്രീനഗർ: ജമ്മു കശ്മീരിൽ സംവരണ (ഭേദഗതി) ഒാർഡിനൻസ് കൊണ്ടുവന്ന കേന്ദ്രമന്ത്രിസഭ നടപടി എതിർക്കപ്പെടേണ്ടതാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ് ഒാർഡിനൻസ് കൊണ്ടുവരാനുള്ള അവകാശമുള്ളത്. അത് ഗവർണർക്കില്ല. ഒാർഡിനൻസിനെയല്ല, അത് കൊണ്ടുവന്ന രീതിയെയാണ് എതിർക്കുന്നതെന്നും ഒമർ അബ്ദുല്ല വിശദീകരിച്ചു.
ജമ്മു-കശ്മീരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം അധിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സംവരണ (ഭേദഗതി) ഒാർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി-വർഗ വിഭാഗക്കാർക്കടക്കം നേട്ടമാകുന്നതാണ് നടപടി. അന്താരാഷ്ട്ര അതിർത്തി, നിയന്ത്രണരേഖ എന്നിവക്കടുത്ത് താമസിക്കുന്നവരെയും ഉൾപ്പെടുത്തിയാണ് നിയമ ഭേദഗതി.
നിയമഭേദഗതിക്കുള്ള തീരുമാനം കശ്മീർ ഗവർണറുമായി കൂടിയാലോചിച്ച് എടുത്തതാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. കശ്മീർ നിലവിൽ ഗവർണർ ഭരണത്തിൻ കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.