രാജിവെച്ച 5 ഗുജറാത്ത്​ എം.എൽ.എമാ​െര കോൺഗ്രസ്​ സസ്​പെൻറ്​ ചെയ്​തു

അഹമ്മദാബാദ്​: രാജ്യസഭാ തെരഞ്ഞെടുപ്പ്​ വരാനിരിക്കെ നിയമസഭാംഗത്വം രാജിവെച്ച ഗുജറാത്തിലെ അഞ്ച്​ എം.എൽ.എമാരെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്​പ​​െൻറ്​ ചെയ്​തു. ​ സോമബായി പ​ട്ടേൽ, ജെ.വി. കകദിയ, പ്രദ്യുമാൻസിൻ ജദേജ, പ്രവിൻ മാരു, മംഗൾ ഗാവിത്​ എന്നിവരെയാണ്​ ഗുജറാത്ത്​ പി.സി.സി പ്രസിഡൻറ്​ അമിത്​ ചാവ്​ഡ സസ്​പ​​െൻറ്​ ചെയ്​തതായി അറിയിച്ചത്​.

മാർച്ച്​ 26 ന്​ ആണ്​ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ബി.ജെ.പിക്ക്​ 103 അംഗങ്ങളും 5 എം.എൽ.എമാരുടെ രാജിക്ക്​ ​േശഷം കോൺഗ്രസിന്​ 68 എം.എൽ.എമാരുമാണ്​ നിയമസഭയിലുള്ളത്​. നാല്​ അംഗങ്ങളെയാണ്​ തെരഞ്ഞെടുക്കേണ്ടത്​. 37 മുൻഗണന വോട്ടുകൾ കിട്ടിയാൽ ഒരാൾക്ക്​ ജയിക്കാനാകും. എം.എൽ.എമാരുടെ രാജിയുടെ മുമ്പുള്ള അവസ്​ഥ വെച്ച്​ രണ്ടംഗങ്ങളെ കോൺഗ്രസിന്​ രാജ്യസഭയിലേക്ക്​ അയക്കാനാകുമായിരുന്നു. രണ്ട്​ പേരെ കോൺഗ്രസ്​ സ്​ഥാനാർത്ഥിയാക്കുകയും ചെയ്​തതാണ്​. എന്നാൽ, എം.എൽ.എമാരുടെ രാജിയോടെ ഒരാൾ തോൽക്കുന്ന അവസ്​ഥയാണുള്ളത്​.

ബി.ജെ.പിയാക​ട്ടെ മൂന്ന്​ പേരെ സ്​ഥാനാർത്ഥിയാക്കിയിട്ടുണ്ട്​. ഇവരെ മൂന്ന്​ പേരെയും ജയിപ്പിക്കാനുള്ള നീക്കമാണ്​ ഇപ്പോൾ നടക്കുന്നത്​. കോൺഗ്രസി​​െൻറ 73 എം.എൽ.എമാരും സ്വതന്ത്രനായ ജിഗ്​നേഷ്​ മേവാനിയും ചേർന്ന്​ രണ്ട്​ പേരെ ജയിപ്പിക്കുന്ന അവസ്​ഥയാണ്​ അവസാന ഘട്ടത്തിൽ എം.എൽ.എമാരുടെ രാജിയോ​ടെ അട്ടിമറിഞ്ഞത്​.

ബി.ജെ.പിയുടെ നേതൃത്വത്തിൽ വലിയ കുതിരകച്ചവട സാധ്യത കണ്ട്​ കോൺഗ്രസ്​ 41 എം.എൽ.എമാരെ ശനി, ഞായർ ദിവസങ്ങളിൽ ജയ്​പൂരിലേക്ക്​ മാറ്റിയിരുന്നു. എം.എൽ.എമാരുടെ രാജിയുടെ പശ്ചാത്തലത്തിൽ 25 പേരെക്കൂടി ജയ്​പൂരിലേക്ക്​ മാറ്റാനുള്ള നീക്കത്തിലാണ്​ കോൺഗ്രസ്​.

Tags:    
News Summary - Gujarat Congress suspends 5 MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.