ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊണ്ടതോടെ ചെന്നൈയിൽ കനത്ത മഴ തുടരുന്നു. മഴ തമിഴ്നാടിെൻറ തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ നാലുപേർ മരിച്ചു.
ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ തെക്ക്-കിഴക്കൻ ഭാഗത്ത് പുതിയൊരു ന്യൂനമർദവും രൂപപ്പെടാനിരിക്കെ മഴ കനക്കുമെന്നാണ് പ്രവചനം. ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും ആശങ്കയുണ്ട്. നവംബർ 10, 11 തീയതികളിൽ വടക്കൻ കടലോര ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ചെന്നൈ, കാഞ്ചിപുരം, കടലൂർ, വിഴുപ്പുറം ഉൾപ്പെടെ 14 ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. ചെന്നൈയിലെ ചെമ്പരപ്പാക്കം, പുഴൽ, പൂണ്ടി തുടങ്ങിയ പ്രധാന ജലാശയങ്ങൾ അതിവേഗം നിറയുകയാണ്. സെക്കൻഡിൽ രണ്ടായിരം ഘനയടി വെള്ളം ഒഴുക്കിവിടുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ടാംദിവസവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.