ഹേ​മ​ന്ത് സോ​റ​ൻ

ഝാ​ർ​ഖ​ണ്ഡി​ൽ ഹേ​മ​ന്ത്​ സോ​റ​ന്റെ വ​യ​സ്സി​നെ ചൊ​ല്ലി വി​വാ​ദം

​റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത്​ സോ​റ​ന്റെ വ​യ​സ്സി​നെ ചൊ​ല്ലി വി​വാ​ദം. ജെ.​എം.​എം ശ​ക്തി​ദു​ർ​ഗ​മാ​യ ബാ​ർ​ഹെ​യ്ട്ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സോ​റ​ൻ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യി​ലെ വ​യ​സ്സി​നെ ചൊ​ല്ലി​യാ​ണ് ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

2019ൽ ​മ​ത്സ​രി​ക്കു​മ്പോ​ൾ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ​യ​സ്സ് 42 ആ​യി​രു​ന്നെ​ങ്കി​ൽ അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞു​ള്ള പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 49 ആ​ണ്- ഏ​ഴു വ​യ​സ്സ് വ്യ​ത്യാ​സം. വ​യ​സ്സി​ലെ പൊ​രു​ത്ത​ക്കേ​ട് ക​ണ​ക്കി​ലെ​ടു​ത്ത് നാ​മ​നി​ർ​ദേ​ശം ത​ള്ള​ണ​മെ​ന്നാ​ണ് ബി.​ജെ.​പി ആ​വ​ശ്യം. സോ​റ​ന്റെ വ​രു​മാ​ന​ത്തി​ലെ കു​റ​വും ബി.​ജെ.​പി വ​ക്താ​വ് പ്ര​തു​ൽ ഷാ​ഹി​ദോ ചോ​ദ്യം ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 10 ല​ക്ഷം കാ​ണി​ച്ചി​ട​ത്ത് ഇ​ത്ത​വ​ണ നാ​ലു ല​ക്ഷ​മേ​യു​ള്ളൂ. സോ​റ​ന്റെ പ​ല ആ​സ്തി​ക​ളും കാ​ണി​ച്ചി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പ് അ​ടു​ക്കു​ന്തോ​റും പ​രാ​ജ​യ​ഭീ​തി വ​ർ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ല കു​റ​ഞ്ഞ ഇ​ത്ത​രം ആ​രോ​പ​ണ​​ങ്ങ​ളെ​ന്ന് സോ​റ​ന്റെ പാ​ർ​ട്ടി​യാ​യ ഝാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച പ്ര​തി​ക​രി​ച്ചു. നാ​മ​നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം ന​ൽ​കി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​താ​ണെ​ന്നും ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് മ​നോ​ജ് പാ​ണ്ഡെ പ​റ​ഞ്ഞു.

Tags:    
News Summary - Hemant-Soren-Age-Controversy-Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.