ഹിമാചൽ: ഏഴോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വന്നേക്കുമെന്ന് സു​ഖ്‌​വി​ന്ദ​ര്‍ സു​ഖു

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏഴോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വന്നേക്കുമെന്ന് പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ര്‍മാ​നും മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ സു​ഖ്‌​വി​ന്ദ​ര്‍ സിങ് സു​ഖു. നിലവിൽ മൂന്ന് എം.എൽ.എമാർ പിന്തുണ അറിയിച്ചതായും  സു​ഖ്‌​വി​ന്ദ​ര്‍ സുഖു മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ കോൺഗ്രസ് രൂപീകരിക്കും. കോൺഗ്രസിന് 40 എം.എൽ.എമാരാണുള്ളത്. മൂന്നിലധികം എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ എം.എൽ.എമാരുടെ എണ്ണം 43 ആയി ഉയരും. ബി.ജെ.പിയിൽ നിന്നല്ലാതെ ആരും കോൺഗ്രസിൽ നിന്ന് പൊഴിഞ്ഞുപോകില്ല. അത് കുപ്രചാരണമാണ്. വരും ദിവസങ്ങളിൽ ആറോ ഏഴോ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വരാൻ സാധ്യതയുണ്ടെന്നും സുഖു പറഞ്ഞു.

മുൻ കാലങ്ങളിലോ നിലവിലോ ഭാവിയിലോ ഒരു പദവിയിലേക്കും താൻ മത്സരിക്കില്ല. താനൊരു കോൺഗ്രസ് പ്രവർത്തകനാണെന്നും എല്ലായ്പോഴും അങ്ങനെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും സുഖു പറഞ്ഞു. ഒരിക്കലും ഒരു പദവികളും ആഗ്രഹിച്ചിട്ടില്ല. കോൺഗ്രസ് എന്നെ സംസ്ഥാന അധ്യക്ഷനാക്കി. പാർട്ടി തനിക്ക് ഒരുപാട് പദവികൾ നൽകിയെന്നും നിർദേശം അനുസരിക്കേണ്ടത് തന്റെ കടമയാണെന്നും സുഖു വ്യക്തമാക്കി.

മു​ഖ്യ​മ​ന്ത്രി​പ​ദ​വിയിൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് സു​ഖ്‌​വി​ന്ദ​ര്‍ സു​ഖുവിന്‍റേത്. സുഖുവിനെ കൂടാതെ ഹി​മാ​ച​ല്‍പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും വീ​ർ​ഭ​ദ്ര സി​ങ്ങി​ന്‍റെ ഭാ​ര്യ​യു​മാ​യ പ്ര​തി​ഭ സി​ങ്, നി​ല​വി​ലെ പ്ര​തി​പ​ക്ഷ ​നേ​താ​വ് മു​കേ​ഷ് അ​ഗ്​​നി​ഹോ​ത്രിയുടെ പേരുകളും ഉയർന്നു വരുന്നുണ്ട്.

അതേസമയം, ഹിമാചലിലെ പുതിയ മുഖ്യമന്ത്രി സംബന്ധിച്ച തീരുമാനം വൈകുമെന്നാണ് റിപ്പോർട്ട്. ഇന്ന് ഡൽഹയിലെത്തുന്ന ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകൻ ഭൂപേഷ് ഭഗൽ, ഭൂ​പേ​ന്ദ​ർ ഹു​ഡ അടക്കമുള്ള നിരീക്ഷകർ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് കൈമാറും. 

കോൺഗ്രസ് 40 സീറ്റിൽ വിജയിച്ചാണ് ഹിമാചലിൽ ഭരണം തിരികെ പിടിച്ചത്. ബി.ജെ.പിക്ക് 25 സീറ്റും സ്വതന്ത്രർ മൂന്നു സീറ്റും നേടി. സ്വതന്ത്രരായി ജയിച്ചവർ ബി.ജെ.പി വിമതരാണ്.

Tags:    
News Summary - Himachal Pradesh will have the most stable govt of Congress says sukhvinder singh sukhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.