മതം മാറ്റാത്തതിനാൽ ഹിന്ദു ജനസംഖ്യ കുറയുന്നതായി കിരൺ റിജിജു

ന്യൂഡൽഹി: ഹിന്ദുക്കൾ മതം മാറ്റാറില്ലെന്നും അതിനാൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. ബി.ജെ.പി അരുണാചൽ പ്രദേശിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുകയാണ് എന്ന കോൺഗ്രസ് ആരോപണത്തിനുള്ള മറുപടിയാണ് കിരൺ റിജുവിന്‍റെ ട്വീറ്റ്.

പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനെതിരെ കോൺഗ്രസിനെ റിജിജു കുറ്റപ്പെടുത്തി. ഹിന്ദുക്കൾ മതം മാറ്റാറില്ല. അതേസമയം, ഇന്ത്യയിലെ ന്യൂനപക്ഷം തഴച്ചുവളരുകയാണെന്നും റിജിജു ട്വീറ്റ് ചെയ്തു.

അരുണാചലിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് കരിൺ റിജിജു. അരുണാചലിലെ രാഷ്ട്രീയ അവസ്ഥ കലുഷിതമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയെ പുറത്താക്കിയതിൽ പിന്നെ നാല് പേരാണ് ഈ പദവിയിലെത്തിയത്. ബി.ജെ.പി-പി.പി.പി കൂട്ടുകെട്ടാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. 

ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണം ബി.ജെ.പിയെയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അരുണാചലിന്‍റെ തനത് പാരമ്പര്യവും സംസ്കാരവും ബി.ജെ.പി ഭരണത്തിൻ കീഴിൽ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Hindu Population Reducing In India, Tweets Minister Kiren Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.