ഭോപാൽ: മധ്യപ്രദേശിലെ ഹൊശംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് നർമദാപുരം എന്നാക്കി. ഹൊശംഗാബാദ് നഗരത്തിന്റെ പേര് നർമദാപുരം എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശത്തിന് 2022 ഫെബ്രുവരിയിലാണ് കേന്ദ്രം അനുമതി നൽകിയത്.
റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റാൻ കേന്ദ്രം അനുമതി നൽകിയതായി വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നർമദപുരം ജില്ലയിലെ ബാബായി നഗരത്തെ മഖൻ നഗറെന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശവും കേന്ദ്രം അംഗീകരിച്ചിരുന്നു. 2021ൽ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് റാണി കമലപതി എന്നാക്കിയാണ് സംസ്ഥാന സർക്കാർ പേരുമാറ്റം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.