ഞാൻ ശശി തരൂരിന് വോട്ട് ചെയ്തു; ബിജെപിയിൽ ചേരില്ല: ഹിമന്ത ബിശ്വ ശർമ്മയ്ക്ക് മറുപടി നൽകി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: താൻ ശശി തരൂരിന് വോട്ട് ചെയ്‌തു, ബി.ജെ.പി മാത്രമായി അവശേഷിച്ചാലും ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്ന് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റും കോൺഗ്രസ് നേതാവുമായ സൽമാൻ അനീസ് സോസ് പറഞ്ഞു. തരൂരിന് വോട്ട് ചെയ്ത 1000 കോൺഗ്രസ് പ്രതിനിധികൾ ഉടൻ ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിന് പിന്നാലെയാണ് സൽമാൽ അനീസിന്‍റ പ്രതികരണം.

തരൂരിന് വോട്ട് ചെയ്ത 1,072 പ്രതിനിധികളിൽ ഒരാളാണ് ഞാൻ. ഞങ്ങൾ തോറ്റു, പക്ഷേ പാർട്ടിക്കുള്ളിലെ ജനാധിപത്യം വിജയിച്ചു. ബിജെപി മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ പോലും ഞാൻ അതിൽ ചേരില്ല. ധാരാളം മതഭ്രാന്തന്മാരും ഭീരുക്കളും അവസരവാദികളും അതിലുണ്ട്. ജയറാം രമേശും അസം മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചു. ഹിമന്ത ബിശ്വയുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണെന്ന് പവൻ ഖേര അഭിപ്രായപ്പെട്ടു.

ധീരത കാണിക്കുന്നവർ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബി.ജെ.പിയിൽ ചേരാൻ പ്രലോഭിപ്പിക്കപ്പെടൂ എന്നും ശശി തരൂരും പറഞ്ഞിരുന്നു.

എന്താണ് ജനാധിപത്യം? നിങ്ങൾ ആരെയെങ്കിലും നിർത്തും, വോട്ടെണ്ണലിന് മുമ്പ് തന്നെ നിങ്ങൾ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ശശി തരൂർ ജയിച്ചിരുന്നെങ്കിൽ, കോൺഗ്രസിൽ ജനാധിപത്യമുണ്ടാകുമെന്ന് ഞാൻ പറയുമായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ പറഞ്ഞു. 

Tags:    
News Summary - I voted for Shashi Tharoor and won't join BJP: Congress leader's reply to Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.