ബംഗളൂരു: ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് നൽകിയ മുന്നറിയിപ്പാണ് വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാെൻറ മോചനത്തിലേക്ക് നയിച്ചതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ.
ബംഗളൂരുവിലും ചുറ്റുവട്ടത്തുമുള്ള ഏഴ് ലോക്സഭ മണ്ഡലങ്ങളിലുള്ള പ്രവർത്തകരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനന്ദൻ വർധമാെൻറ ധീരത പ്രശംസനീയമാണ്. പാകിസ്താനിൽ പാരച്ച്യൂട്ടിൽ ഇറങ്ങിയ ഉടൻ തെൻറ കൈവശമുള്ള രേഖകൾ പാക് സൈന്യത്തിന് ലഭിക്കാതിരിക്കാൻ അദ്ദേഹം വിഴുങ്ങി. ഇന്ത്യൻ പൈലറ്റിെൻറ ദേശസ്നേഹത്തിെൻറ അടയാളമാണതെന്നും യെദിയൂരപ്പ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.