ന്യൂഡൽഹി: പിസയും സ്മാർട്ട് ഫോണും ഡ്രസും വീടുകളിൽ എത്തിച്ചുകൊടുക്കാമെങ്കിൽ എന്തുകൊണ്ട് വീടുകളിൽ റേഷൻ എത്തിച്ചുകൂടാ എന്ന ചോദ്യമുന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. റേഷൻ വീടുകളിൽ എത്തിച്ചുനൽകാനുള്ള ഡൽഹി സർക്കാറിന്‍റെ പദ്ധതിക്ക് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനുമതി നല്കുന്നില്ലെന്ന് ഡൽഹി സർക്കാർ ശനിയാഴ്ച പറഞ്ഞിരുന്നു.
കേന്ദ്രസർക്കാരിന്‍റെ അനുവാദമില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ശക്തരായ റേഷൻ മാഫിയ ഈ പദ്ധതി പൊളിക്കുമെന്നും ഗവർണർ പറഞ്ഞു. 'നിങ്ങൾ റേഷൻ മാഫിയക്കൊപ്പം നിൽക്കുകയില്ലെങ്കിൽ പിന്നെ ആരാണ് പാവങ്ങൾക്കൊപ്പം നിൽക്കുക' എന്നും കെജ് രിവാൾ ചോദിച്ചു.
കേന്ദ്രസർക്കാർ എല്ലാവരുമായി യുദ്ധത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജി, മഹാരാഷ്ട്ര, ഡൽഹി, ഝാർഖണ്ഡിലെ കർഷകർ, ലക്ഷദ്വീപിലെ ജനങ്ങൾ എന്നിവരുമായി കേന്ദ്രസർക്കാർ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിൽ ജനങ്ങൾ നിരാശരാണ്. ഇത്തരത്തിൽ യുദ്ധം ചെയ്തുകൊണ്ടിരുന്നാൽ നാം കോവിഡിനെ ചെറുക്കുന്നത് എങ്ങനെയാണ്? അദ്ദേഹം ചോദിച്ചു.
പദ്ധതികളുെട നടത്തിപ്പിന് ഡൽഹി സർക്കറിന് കേന്ദ്രഗവൺമെന്‍റിന്‍റെ അനുവാദത്തിന്‍റെ ആവശ്യമില്ല. എങ്കിലും വിവാദം ഒഴിവാക്കാനായി അഞ്ചു തവണയെങ്കിലും ഞങ്ങൾ അനുവാദം തേടുന്നുണ്ട്.- കെജ് രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.