ന്യൂഡൽഹി: റേഷൻ വീടുകളിൽ വിതരണം ചെയ്യുന്ന പദ്ധതി തടഞ്ഞ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പിസ വീട്ടിലെത്തിക്കുന്ന നാട്ടിൽ റേഷന് എന്തുകൊണ്ട് അത് ബാധകമാവുന്നില്ലെന്ന് കെജ്രിവാൾ ചോദിച്ചു. റേഷൻ മാഫിയയാണ് പദ്ധതിക്ക് തുരങ്കം വെക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ഡിജിറ്റൽ പ്രസ് കോൺഫറൻസിലാണ് കെജ്രിവാളിെൻറ പരാമർശം.
പദ്ധതിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കേന്ദ്രസർക്കാർ വാദത്തേയും കെജ്രിവാൾ നിഷേധിച്ചു. അഞ്ച് തവണ പദ്ധതിക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. നിയമമനുസരിച്ച് അത്തരത്തിലൊരു അനുമതി കേന്ദ്രസർക്കാറിൽ നിന്ന് വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു.
റേഷൻ മാഫിയയുടെ സ്വാധീനത്താൽ ഒരു സർക്കാർ പദ്ധതിയിൽ നിന്ന് പിന്നാക്കം പോകുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ഈ പദ്ധതിക്ക് അനുമതി നൽകിയാൽ അതിെൻറ മുഴുവൻ ക്രെഡിറ്റും ഞാൻ മോദിക്ക് നൽകും. 70 ലക്ഷത്തോളം വരുന്ന പാവപ്പെട്ട ജനങ്ങൾ പദ്ധതി നടന്നുകാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.