വിജയ് സേതുപതി ചിത്രത്തിൽ നിന്നും ഒഴിവാക്കി; പരാതിയുമായി ഇളയരാജ

വിജയ് സേതുപതിയു​ടെ ഏറ്റവും പുതിയ ചിത്രത്തിൽനിന്നും അറിയിക്കാതെ ഒഴിവാക്കിയതിനെതിരെ പരാതിയുമായി പ്രശസ്​ത സംഗീത സംവിധായകന്‍ ഇളയരാജ. വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ്​ ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്​.

ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂനിയനില്‍ പരാതി നല്‍കി. ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്​തരായില്ല.

തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു. ചിത്രത്തിന്‍റെ പുതിയ ട്രെയ്‌ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്​ പുറത്ത് വന്നിരുന്നു. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്‍റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്‍റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു. തനിക്കിത്​ അപമാനമാണെന്നാണ്​ അദ്ദേഹത്തിന്‍റെ വാദം. 

Tags:    
News Summary - Ilayaraja lodges complaint against Vijay Sethupathi's next film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.