ന്യൂഡൽഹി: ലഡാക്കിലെ പാങ്കോങ്ങ് തടാകകരയിൽ നിന്ന് െചെനീസ് സൈന്യവും പിന്മാറുന്നു. ഇന്ത്യയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു.
തടാകത്തിന്‍റെ ഇരു കരകളിൽ നിന്നും സൈന്യങ്ങൾ പിന്മാറുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ടെന്‍റുകളും ബങ്കറുകളുമായി മലകൾക്ക് മുകളിലൂടെ നടന്നു നീങ്ങുന്ന ചൈനീസ് സൈനികരാണ് ദൃശ്യങ്ങളിലുള്ളത്. ഇവെര കാത്തു നിൽക്കുന്ന ട്രക്കുകളും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പാങ്കോങ്ങിന്റെ ഏത് ഭാഗത്ത് നിന്ന് പിന്മാറുന്ന ദൃശ്യങ്ങളാണ് ഇതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടില്ല.
പാങ്കോങ് തടാകത്തിന്‍റെ വടക്കൻ ഭാഗത്ത് ഫിംഗർ 8ന് സമീപമാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചത്. ദാൻ സിങ് താപക്ക് സമീപം ഫിംഗർ 3ക്ക് സമീപമാണ് ഇന്ത്യൻ സൈന്യം നിലവയുറപ്പിച്ചത്. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരുടെ ഇടപെടലിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ലഡാക്കിൽ നടന്ന സംഘർഷങ്ങളിൽ ഇളവ് വരുത്താൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.