എട്ടുവർഷംകൊണ്ട്​ നിർമിച്ച പാലം ഉദ്​ഘാടനം ചെയ്​ത്​ 29ാം ദിവസം തകർന്നു

ഗോപാൽഗഞ്ച്​: ബിഹാറിൽ ഒരുമാസം മുമ്പ്​ ഉദ്​ഘാടനം ചെയ്​ത പാലം കനത്ത മഴയിൽ തകർന്നുവീണ​ു. പാറ്റ്​നയിൽ നിന്ന്​ 150 കിലോമീറ്റർ അകലെ ഗോപാൽഗഞ്ചിൽ ഗന്ധക്​ നദിക്ക്​ കുറുകെ നിർമിച്ച പാലമാണ്​ തകർന്നുവീണത്​. 260 കോടി മുതൽമുടക്കി നിർമിച്ച പാലമാണിത്​.

പാലം ബന്ധിപ്പിച്ചിരുന്ന റോഡിന്​ വെള്ളത്തി​​െൻറ ഒഴുക്ക്​ താങ്ങാൻ കഴിയാതിരുന്നതാണ്​ അപകടത്തിന്​ ഇടയാക്കിയതെന്ന്​ അധികൃതർ പറയുന്നു. പാലത്തി​​െൻറ ഒരുഭാഗം തകർന്നുവീണതിനെ തുടർന്ന് നദിയിലെ​ ജലനിരപ്പ്​ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറായി ബിഹാറിൽ കനത്ത മഴയാണ്​ ലഭിക്കുന്നത്​. 

ജൂൺ 16നാണ്​ 1.4 കിലോമീറ്റർ ദൂരമുള്ള സത്തർഘട്ട്​ പാലം മുഖ്യമന്ത്രി നിതീഷ്​ കുമാർ ഉദ്​ഘാടനം ചെയ്​തത്​. എട്ടുവർഷം മുമ്പ്​ നിർമാണം ആരംഭിച്ച പാലത്തി​​െൻറ പണി ഈ വർഷം പൂർത്തിയാക്കുകയായിരുന്നു. 

അതേസമയം ഇത്രയും വലിയ തുക മുടക്കി നിർമിച്ച പാലം പൊളിഞ്ഞുവീണത​ിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 263 കോടി മുടക്കി എട്ടുവർഷം കൊണ്ട്​ നിർമിച്ച പാലത്തിന്​ 29 ദിവസം മാത്രമായിരുന്നു ആയുസെന്ന്​ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ സമൂഹമാധ്യമത്തിൽ കുറിച്ചു. നിതീഷ്​ കുമാർ സർക്കാരി​​െൻറ അഴിമതിയാണ്​ പുറത്തുവരുന്നതെന്നും ബിഹാർ മുഴുവൻ കൊള്ളയടിക്കുകയാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Inaugurated By Nitish Kumar Just Days Ago Rs 260-Crore Bridge Collapses -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.