കർഷക പ്രക്ഷോഭം; 1178 അക്കൗണ്ടുകൾ കൂടി പൂട്ടണമെന്ന്​ ട്വിറ്ററിനോട്​ കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ 1178​ പ്രൊഫൈലുകൾ പൂട്ടണമെന്ന്​ ട്വിറ്ററിന്​ കേന്ദ്ര സർക്കാർ നിർദേശം. പാകിസ്​താൻ പിന്തുണയുള്ളതോ ഖലിസ്​താൻ അനുഭാവം പുലർത്തുന്നതോ ആയ അക്കൗണ്ടുകൾ പൂട്ടണമെന്നാണ്​ കേന്ദ്രത്ത​ിന്‍റെ നിർദേശം.

ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നേരത്തേ നിർദേശം നൽകിയിരുന്നു. തുടർന്ന്​ ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​ കുടുതൽ അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം.

ഐ.ടി നിയമത്തിലെ വകുപ്പ്​ 69 എ പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണമെന്ന നിർദേശവും ട്വിറ്ററിന്​ നൽകി. എന്നാൽ സർക്കാറിന്‍റെ ആവശ്യത്തോട്​ ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ഇൗ അക്കൗണ്ടുകൾ ഖാലിസ്​ഥാനി അനുഭാവികളോ പാകിസ്​താൻ പിന്തുണയുള്ളതോ വിദേശത്തുനിന്ന്​ പ്രവർത്തിക്കുന്നതോ ആണ്​. ഇവ കർഷകരുടെ തെറ്റായ വിവരങ്ങൾ, പ്രകോപനപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ പങ്കുവെക്കാൻ ഉപയോഗിക്കുന്നു' -സർക്കാർ പറയുന്നു. രാജ്യത്തെ ക്രമസമാധാനത്തിന്​ ഈ അക്കൗണ്ടുകൾ ഭീഷണിയാകുമെന്നാണ്​ കേന്ദ്രത്തിന്‍റെ നിലപാട്​.

കർഷക സമരത്തെ അനുകൂലിച്ച്​ സ്വീഡിഷ്​ കാലാവസ്​ഥ ​പ്രവർത്തക ഗ്രെറ്റ തുൻബർഗ്​ പങ്കുവെച്ച ടൂൾ കിറ്റ്​ വിവാദമായിരുന്നു. ടൂൾകിറ്റിന്​ പിന്നിൽ ഖലിസ്​താൻ അനുകുല സംഘടനയാ​െണന്ന വാദവുമായി ഡൽഹി പൊലീസ്​ രംഗത്തെത്തിയിരുന്നു. കൂടാതെ ഇതിനെതിരെ വിദേശകാര്യമന്ത്രി എസ്​. ജയശങ്കറും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - India Asks Twitter To Block 1,178 Khalistan Pak-Backed Handles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.