ന്യൂഡൽഹി: മധ്യേഷ്യയിലെ സുരക്ഷിതത്വത്തിന് ഇന്ത്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലെ സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, തുർക്മെനിസ്താൻ, കിർഗിസ്താൻ പ്രസിഡന്റുമാർ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മോദി.
അഫ്ഗാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷിതത്വത്തിന് ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. നമ്മുടെ ആശങ്കകളും ലക്ഷ്യങ്ങളും സമാനമാണ്.
മൂന്ന് ലക്ഷ്യങ്ങളാണ് ഈ ഉച്ചകോടിക്കുള്ളതെന്ന് മോദി വിശദീകരിച്ചു. ഒന്ന്,ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം മേഖലയിലെ സുസ്ഥിരതക്കും പുരോഗതിക്കും അനിവാര്യമാണ്. അതിന് ഫലപ്രദമായ ഘടനയുണ്ടാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. സഹകരണത്തിനുള്ള പദ്ധതി തയാറാക്കുകയാണ് ഉച്ചകോടിയുടെ മൂന്നാമത്തെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.