ന്യൂഡൽഹി: ചുമലിൽനിന്ന് തൊടുക്കാവുന്ന മിസൈലുൾപ്പെടെ ആയുധങ്ങളുമായി കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇന്ത്യൻ സേന വിന്യാസം. യഥാർഥ നിയന്ത്രണ രേഖക്കു ചേർന്ന് ചൈനീസ് ഹെലികോപ്ടറുകളെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്ന ശത്രുവിമാനങ്ങൾ വെടിവെച്ചു വീഴ്ത്താൻ കഴിയുന്ന റഷ്യൻ നിർമിത ഇഗ്ല പ്രതിരോധ സംവിധാനവുമായാണ് സൈനികരെ വിന്യസിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും മറ്റും സംഘർഷമുണ്ടാകുന്ന സന്ദർഭങ്ങളിൽ അതിർത്തിക്കു സമീപമെത്തുന്നത് തടയാൻ ഇന്ത്യൻ കരസേനയും വ്യോമസേനയും റഷ്യൻ നിർമിത ആയുധങ്ങൾ ഉപയോഗിക്കാറുണ്ട്. നിരീക്ഷണം നടത്തുന്നതിനുള്ള റഡാർ സംവിധാനം, ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം എന്നിവയാൽ അതിർത്തിയിലെ ഇന്ത്യൻ പ്രതിരോധം ശക്തമാണെന്നും അധികൃതർ വ്യക്തമാക്കി. ഗൽവാർ താഴ്വര, പട്രോളിങ് പോയൻറ് 14 അടക്കം കിഴക്കൻ ലഡാക്ക് മേഖലയിൽ അതിക്രമിച്ചുകടക്കാൻ ചൈനീസ് ഹെലികോപ്ടറുകൾ ശ്രമം നടത്തിയത് ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.