ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എഴുതിയതെന്ന പേരിൽ ബംഗ്ലാദേശ ിൽ വ്യാജ കത്ത് പ്രചരിച്ചതിൽ വിദേശകാര്യമന്ത്രാലയം ഖേദം രേഖപ്പെടുത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അയോ ധ്യ വിധി സംഭാവന ചെയ്ത ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് മോദി എഴുതിയത് എന്ന തരത്തിലുള്ള കത്താണ് ബംഗ്ലാദേശിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ അത് വ്യാജവും കെട്ടിച്ചമച്ചതുമായ വാർത്തയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മതസ്പർദ്ദ വളർത്തുന്നതും സമുദായങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തിെൻറ അഖണ്ഡത തകർക്കുന്നതുമായ വ്യാജ വാർത്ത പ്രചരിച്ചതിൽ ഖേദമുണ്ട്. അത് ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കും. അയൽരാജ്യത്തെ ജനങ്ങൾക്കിടയിൽ ഇന്ത്യയെ കുറിച്ച് തെറ്റിദ്ധരണയുണ്ടാക്കുന്ന വിവരമാണതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അയോധ്യ വിധിക്ക് ശേഷം ബംഗ്ലാദേശിലെ മാധ്യമങ്ങളിലടക്കം പ്രധാനമന്ത്രി നന്ദിയറിച്ച് ചീഫ് ജസ്റ്റിനെഴുതിയ കത്തെന്ന പേരിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഒരുമയെയും തകർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമീഷനും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.