കോവിഡ് കേസുകൾ വർധിക്കുന്നു; രോഗികളുടെ എണ്ണം ആറു മാസത്തിനിടയിലെ ഉയർന്ന നിലയിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ 40 ശതമാനം വർധനയാണിത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. 14 പേർക്കാണ് കോവിഡ് മൂലം ഇന്നലെ ജീവൻ നഷ്ടപ്പെട്ടത്. 98.78 ശതമാനമാണ് രോഗമുക്തി നിരക്ക്.

ജനുവരി 16ന് ഡൽഹിയിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, ഇന്നലെ 300 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈ, പുണെ, താനെ അടക്കം വിവിധ ജില്ലകളിലും കോവിഡ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.

ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ഈ ആഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - India Covid Update 2023 March 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.