മുംബൈ: ഇന്ത്യ-ഇസ്രായേൽ ബന്ധം സ്വർഗത്തിൽ വിളക്കിച്ചേർത്തതാണെന്നും ഇരുരാജ്യങ്ങളും ജനാധിപത്യം, സ്വാതന്ത്ര്യം, മാനുഷികത എന്നിവയിൽ അടിസ്ഥാനമായ മൂല്യങ്ങൾ പരസ്പരം പങ്കുവെക്കുന്നവരാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇന്ത്യ-ഇസ്രായേൽ ബിസിനസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഴത്തിലുള്ള സൗഹൃദമാണ് തനിക്കുള്ളതെന്നും ആ ബന്ധത്തിലെ ഉൗഷ്മളത ഒാരോ സാധാരണക്കാരനിലും എത്തുന്നതാണെന്നും നെതന്യാഹു പറഞ്ഞു.
ഇന്ത്യ സന്ദർശനം അസാധാരണമായിരുന്നു. ഇൗ രാജ്യത്തെ ജനങ്ങളോടും ഇവിടത്തെ സംസ്കാരത്തോടും ഗാഢവും സുസ്ഥിരവുമായ ആദരവാണ് തനിക്കുള്ളത്. പ്രശ്നഭരിതമായിരുന്ന ഒരു സമ്പദ്വ്യവസ്ഥയെ താൻ എങ്ങനെയാണോ മാറ്റിത്തീർത്തത് അതുതന്നെയാണ് മോദി ഇന്ത്യയിൽ ചെയ്യുന്നത്. മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥക്ക് തടസ്സം സൃഷ്ടിക്കുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കിയും സ്വകാര്യമേഖലയെ ശക്തിെപ്പടുത്തിയും ത്വരിത വളർച്ചക്കായുള്ള നടപടികളാണ് മോദി സ്വീകരിക്കുന്നത്. ലോകബാങ്കിെൻറ മത്സരക്ഷമതാ സൂചികയിൽ 12 പോയൻറ് കുതിച്ച് 15ാം സ്ഥാനത്തെത്താൻ ഇസ്രായേലിനെ പ്രാപ്തമാക്കിയത് ഇൗ നടപടികളാണ്.
അമേരിക്ക, സിംഗപ്പൂർ, സ്വിറ്റ്സർലൻറ് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ മുന്നിൽ കയറിയതാണ് തെൻറ ഉറക്കം കെടുത്തിയത്, അല്ലാതെ സിറിയയല്ല. ആഗോളതലത്തിൽ ആദ്യപത്തിൽ ഇടംപിടിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇന്ത്യക്കും ഇസ്രായേലിനുമിടയിൽ നേരിട്ടുള്ള വിമാനയാത്രക്ക് ശ്രമം നടക്കുന്നതായും നെതന്യാഹു പറഞ്ഞു. ബിസിനസ് സമ്മേളനത്തിന് മുന്നോടിയായി മുംബൈയിലെ പ്രസിദ്ധമായ താജ് ഹോട്ടലിൽ ഇന്ത്യയിലെ ബിസിനസ് മേധാവികളുമായി അദ്ദേഹം പ്രാതൽ കൂടിക്കാഴ്ച നടത്തി. അജയ് പിരാമൾ, ആദി ഗോദ്റെജ്, രാഹുൽ ബജാജ്, ആനന്ദ് മഹീന്ദ്ര, ചന്ദ കൊച്ചാർ, ഹർഷ് ഗോയങ്ക, ദിലീപ് സാഘ്വി, അശോക് ഹിന്ദുജ എന്നിവർ പെങ്കടുത്തു. ഉച്ചക്ക് നെതന്യാഹു 2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജൂത ദമ്പതികളുടെ മകൻ മോഷെ ഹോൾട്സ്ബർഗിനെ കണ്ടശേഷം കൊല്ലപ്പെട്ടവരുടെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
നാലുദിന ഇന്ത്യ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ അദ്ദേഹം ഇസ്രായേലിലേക്ക് മടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.