ന്യൂഡൽഹി: ഇന്ത്യ ലോകത്തെ മുന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.
2027-28 വർഷത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. 3.5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യ 2047ൽ 35 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 676 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ കയറ്റുമതി. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 750 ബില്യൺ ഡോളറായി ഉയർന്നു.
ഇന്ത്യ ലോകത്തിൽ മരുന്ന് ഉൽപാദനത്തിൽ മുൻപന്തിയിലുള്ള രാജ്യമായി മാറുകയാണ്. ലോകത്തിന്റെ ധാന്യകലവറയും ഇന്ത്യയാണ്. ഫ്രാൻസ് ഉൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.