ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ഡോ​ള​റി​ന് ബ​ദ​ലാ​യി ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ പു​തി​യ ക​റ​ൻ​സി അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​തെ ഇ​ന്ത്യ.

ബ്രി​ക്സ് ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ആ​രാ​ഞ്ഞ് എം.​കെ. രാ​ഘ​വ​ൻ എം.​പി ലോ​ക് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഡോ​ള​റി​നെ​തി​രെ​യു​ള്ള ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ നീ​ക്ക​ത്തി​ൽ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ ന​യം വ്യ​ക്ത​മാ​ക്കാ​തെ ഇ​ന്ത്യ നി​ല​പാ​ടെ​ടു​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

2024 ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ ആ​തി​ഥേ​യ രാ​ജ്യ​മാ​യ റ​ഷ്യ ബ്രി​ക്സ് ക​റ​ൻ​സി എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്ര​മാ​ണ് എം.​പി​ക്ക് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഈ ​ആ​ശ​യ​ത്തോ​ട് ഇ​ന്ത്യ യോ​ജി​ക്കു​ന്നെ​ന്നോ വി​യോ​ജി​ക്കു​ന്നെ​ന്നോ വ്യ​ക്ത​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം ത​യാ​റാ​യി​ല്ല. കൂ​ട്ടാ​യ്മ​ക്ക് കീ​ഴി​ൽ രൂ​പ​വ​ത്ക​രി​ച്ച ബ്രി​ക്സ് ന്യൂ ​ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ലേ​ക്ക് (എ​ൻ.​ഡി.​ബി) ഇ​ന്ത്യ 200 കോ​ടി ഡോ​ള​റാ​ണ് ന​ൽ​കി​യ​ത്. 2015-16 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2021-22 വ​രെ ഏ​ഴ് ത​വ​ണ​ക​ളാ​യാ​ണ് ഈ ​തു​ക കൈ​മാ​റി​യ​ത്. എ​ൻ.​ഡി.​ബി​യി​ൽ​നി​ന്ന് വാ​യ്പ​യാ​യി 4867 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ ല​ഭ്യ​മാ​ക്കി 20 പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്ത് പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത വി​ക​സ​നം, ജ​ല​സം​ര​ക്ഷ​ണം, ശു​ദ്ധ​ജ​ല വി​ത​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ലോ​ക് സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

പു​തി​യ ക​റ​ന്‍സി സൃ​ഷ്ടി​ക്കു​ക​യോ മ​റ്റ് ക​റ​ന്‍സി​ക​ളെ പി​ന്തു​ണ​ക്കു​ക​യോ ചെ​യ്താ​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്ക് നൂ​റു​ശ​ത​മാ​നം നി​കു​തി ചു​മ​ത്തു​മെ​ന്നാ​യി​രു​ന്നു ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ഭീ​ഷ​ണി.

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഈ​ജി​പ്ത്, ഇ​ത്യോ​പ്യ, ഇ​റാ​ൻ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ബ്രി​ക്‌​സി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം റ​ഷ്യ​യി​ലെ ക​സാ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ​ള​ർ ഇ​ത​ര ക​റ​ന്‍സി​യി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​ത് ബ്രി​ക്‌​സ് രാ​ജ്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പ്.ബ്രി​ക്‌​സ് പേ ​എ​ന്ന പേ​രി​ല്‍ പേ​മെ​ന്റ് സം​വി​ധാ​നം വി​ക​സി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ നി​ർ​ദേ​ശം.

എ​ന്നാ​ൽ, ഡോ​ള​റ​ല്ലാ​തെ മ​റ്റൊ​രു ക​റ​ന്‍സി​യെ​യും പി​ന്തു​ണ​ക്ക​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ല്‍ നൂ​റു​ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കു​മെ​ന്നും പി​ന്നീ​ട് അ​വ​ര്‍ക്ക് യു.​എ​സ് വി​പ​ണി​യി​ൽ ച​ര​ക്കു​ക​ൾ വി​ല്‍ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

Tags:    
News Summary - India without clarifying position on BRICS currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.