ശ്രമിക്​ ട്രെയിനുകളിൽ മുഴുവൻ ബെർത്തുകളിലും യാത്രക്കാർ; സംസ്ഥാനങ്ങളിൽ മൂന്ന്​ സ്​റ്റോപ്പ്​

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കൂടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി റെയിൽവേ ആരംഭിച്ച ശ്രമിക്​ ട്രെയിനുകളുടെ യാത്രക്കുള്ള മാനദണ്ഡം പുതുക്കി. പുതിയ മാർഗനിർദേശം തിങ്കളാഴ്​ച ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ഇതു പ്രകാരം ശ്രമിക്​​ ട്രെയിനുകൾക്ക്​ യാത്ര അവസാനിക്കുന്ന സംസ്ഥാനത്ത്​ മൂന്ന്​ സ്​റ്റോപ്പുകൾ അനുവദിക്കാം.

ട്രെയിനിലെ മുഴുവൻ സ്ലീപ്പർ ബെർത്തുകളിലും യാത്രക്കാരെ അനുവദിക്കാമെന്നും റെയിൽവേ വ്യക്​തമാക്കിയിട്ടുണ്ട്​. ഇതോടെ 1700 യാത്രക്കാ​ർക്ക്​ വരെ ഒരു ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കും. ഇതോടെ സാമൂഹിക അകലം പാലിക്കാതെയാവും ശ്രമിക്​ ട്രെയിനുകൾ സർവീസ്​ നടത്തുക.

ഇത്​ കൂടാതെ രാജ്യത്തെ 15 സ്ഥലങ്ങളിലേക്കും റെയിൽവേ സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. രാജധാനിയുടെ ടിക്കറ്റ്​ നിരക്കിൽ പൂർണമായും ശീതികരിച്ച ട്രെയിനുകളാവും സർവീസ്​ നടത്തുക. 

Tags:    
News Summary - Indian railway service-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.