പനാജി: എ.സി കോച്ചുകളിൽ ചോക്ലേറ്റും ന്യൂഡിൽസും വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ. തെക്ക്-പശ്ചിമ റെയിൽവേയുടെ ഹൂബ്ലി ഡിവിഷണനാണ് ചരക്ക് കടത്തിന് നൂതനമായ മാർഗം സ്വീകരിച്ചത്. താഴ്ന്ന താപനിലയിൽ സൂക്ഷിക്കേണ്ട വസ്തുക്കളാണ് ഇത്തരത്തിൽ എ.സി കോച്ചുകളിൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്.
163 ടൺ ഭാരമുള്ള ചോക്ലേറ്റുകളും നൂഡിൽസമാണ് 18 എ.സി കോച്ചുകളിലായി ഗോവയിലെ വാസ്കോ ഡി ഗാമയിൽ നിന്ന് ഡൽഹിയി ഓക്ലയിലെക്ക് കൊണ്ടുപോയത്. എ.വി.ജി ലോജിസ്റ്റിക്സിന്റെ കൺസെയ്ന്റമെന്ാണ് റെയിൽവേ എ.സി കോച്ചുകളിൽ കൊണ്ടുപോയത്.
2115 കിലോമീറ്റർ താണ്ടിയാണ് ട്രെയിൻ ഗോവയിൽ നിന്നും ഡൽഹിയിലെത്തുക. ഏകദേശം 12 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ റെയിൽവേക്ക് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.