'ഇന്ത്യൻ പ്രധാനമന്ത്രിയുടേത് എെന്താരു നാണംകെട്ട ജന്മദിനമാണെന്ന്'യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ്. ട്വിറ്ററിലാണ് അദ്ദേഹം മോദിക്കെതിരേ ആഞ്ഞടിച്ചത്. മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി യൂത്ത് കോൺഗ്രസ് ആചരിക്കുകയാണ്. ഇതോടനുബന്ധിച്ചുള്ള ഹിന്ദി ഇംഗ്ലീഷ് ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
തൊഴിലവസരങ്ങളുടെ പേരിൽ ഏഴ് വർഷമായി മോദി സർക്കാർ കള്ളം പറയുകയാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രധാനമന്ത്രി മോദിയുടെ 71-ാം ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിനമായി' ആഘോഷിച്ചത്.
'ജിഡിപി നിരക്ക് വർധിപ്പിക്കുന്നതിന് പകരം തൊഴിലില്ലായ്മ നിരക്ക് പ്രധാനമന്ത്രി വർധിപ്പിച്ചു. രാജ്യത്തിെൻറ ജിഡിപി ആടിക്കളിക്കുകയാണ്. തൊഴിലില്ലായ്മ ആകാശംമുെട്ട ഉയർന്നിരിക്കുന്നു. രാജ്യത്തെ യുവാക്കളെ വഞ്ചിക്കുന്നതിനുപകരം മോദി തൊഴിൽ നൽകണം'-ബി.വി. ശ്രീനിവാസ് പറഞ്ഞു. വാചാടോപം കൊണ്ടല്ല തൊഴിൽ നൽകുന്നതെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും ഒരാൾക്ക് തൊഴിൽ നൽകാൻ പ്രവർത്തിക്കുകയും നയങ്ങൾ നടപ്പാക്കുകയും വേണം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.