ഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പോഷകാഹാരം പോലും അന്യമാകുന്നുെവന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഗ്രാമീണ മേഖ ലയിൽ കടുത്ത ദാരിദ്ര്യം പിടിമുറക്കിയപ്പോൾ പാലിനും ധാന്യത്തിനും ആവശ്യക്കാരില്ലാതായിരിക്കുന്നു. ധാന്യങ്ങളുട െയും പാലിൻെറയും ഉൽപാദനവും വിൽപനയും താരതമ്യം ചെയ്യുേമ്പാൾ 2017-18 വർഷത്തിൽ ജനങ്ങൾ ഇവ വാങ്ങാൻ മടിക്കുന്നതായാണ് ക ണക്കുകൾ സൂചിപ്പിക്കുന്നത്.
2013-14 വർഷത്തിൽ 18.6 മില്ല്യൺ ടൺ ആയിരുന്ന ധാന്യങ്ങളുടെ ഉപഭോഗം എങ്കിൽ 2017-18 ൽ 22.5 മില്ല് യൺ ടൺ ആയി ഉയർന്നു. എന്നാൽ 2018-19 വർഷത്തിൽ ഇത് 20.7മില്ല്യൺ ടൺ ആയി താഴുകയായിരുന്നു. 2015-16, 2016-17 വർഷങ്ങളിൽ ധാന്യങ്ങളുടെ ഉപേ ഭാഗത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയത്.
ഗ്രാമീണ ജനതയുടെ വാങ്ങൽശേഷിയും വരുമാനം കുറഞ്ഞതുമാണ് ഇതിനുപ്രധാന കാരണമെന്നാണ് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൻെറ (എൻ.എസ്.ഒ) കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായതും വരുമാനം കുറഞ്ഞതും ഭക്ഷണരീതി മാറ്റുന്നതിന് കാരണമായി.
‘എന്തുകൊണ്ട് ഇന്ത്യക്കാൻ ആവശ്യത്തിന് ധാന്യം കഴിക്കുന്നില്ല?’ എന്നതായിരുന്നു പുണെയിൽ നടന്ന േഗ്ലാബൽ പൾസസ് കോൺക്ലേവിൽ പൊതുവായി ഉയർന്ന ചോദ്യം.
പയറുവർഗങ്ങൾ വാങ്ങുന്നതിൻെറയും കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിലെ ജനങ്ങൾ പോഷകാഹാര സമൃദ്ധമായ പയറുവർഗങ്ങൾ ഭക്ഷണ ക്രമത്തിൽനിന്നും ഒഴിവാക്കുന്നുെവന്നാണ് സൂചിപ്പിക്കുന്നത്. ഉൽപാദനം കൂടുന്നുണ്ടെങ്കിലും ഇവ വാങ്ങാൻ ജനങ്ങൾക്ക് കഴിയുന്നില്ല. കാരണം വില താങ്ങാൻ ശേഷിയില്ലാതായി.
ഉത്തരേന്ത്യക്കാരുടെ പ്രധാന ആഹാരമായിരുന്നു പരിപ്പ്. ഭക്ഷണക്രമത്തിൽനിന്ന് പരിപ്പ് അവർ ഒഴിവാക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പച്ചക്കറികൾക്ക് വില കുറഞ്ഞതോടെ പയറുവർഗങ്ങൾക്ക് പകരം ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തി.
1980 കളിൽ മുട്ടയുടെ ഉപയോഗം കൂട്ടുന്നതിനായി നാഷനൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. ഈ കമ്മിറ്റി കാമ്പയിൻ ആരംഭിച്ച് പ്രവർത്തനം തുടങ്ങിയതോടെ മുട്ടയുടെ ഉപഭോഗത്തിൽ വൻ വർധനയുമുണ്ടായി. അതുപോലെ പോഷക സമൃദ്ധമായ പയറുവർഗങ്ങൾക്കും പാലിനുമായി കാമ്പയിൻ ആരംഭിക്കണമെന്നാണ് പൊതുവെ ഉയർന്നുവന്ന അഭിപ്രായം.
മാംസം ധാരാളമായി അടങ്ങിയ ഭക്ഷണമാണ് പയറുവർഗങ്ങൾ. ഇതിലടങ്ങിയിരിക്കുന്ന മൈക്രോന്യൂട്രിയൻറ്സും നാരുകളും കൊഴുപ്പിനെയും കൊളസ്ട്രോളിനെയും അകറ്റി നിർത്തുകയും ചെയ്യും. എന്നാൽ വരുമാനം കുറഞ്ഞതോടെ ഭക്ഷണക്രമത്തിൽ നിന്നാണ് ഇവ അകന്നത്. കിലോക്ക് 200 രൂപ മുതലാണ് ഇപ്പോൾ ധാന്യങ്ങളുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.