ബി.എഫ് 7നെതിരെ ഇന്ത്യക്കാർക്ക് ഹൈബ്രിഡ് പ്രതിരോധശേഷി, യാത്രാ നിരോധനം ഫലപ്രദമല്ല -എയിംസ് മുൻ ഡയറക്ടർ

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് കോവിഡിനെതിരെ ഹൈബ്രിഡ് പ്രതിരോധശേഷിയുള്ളതിനാൽ പുതിയ തരംഗത്തിൽ നിന്ന് രാജ്യം സുരക്ഷിതമാണെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. സ്വാഭാവിക അണുബാധയുടെയും വാക്സിനേഷന്റെയും സംയുക്ത ഫലമാണ് ഹൈബ്രിഡ് പ്രതിരോധശേഷി. ബി.എഫ്.7 നേരത്തെ തന്നെ രാജ്യത്ത് ഉണ്ടായിരുന്നതിനാൽ പുതിയ തരംഗത്തിന് സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിയന്ത്രമേർപ്പെടുത്തേണ്ടതില്ലെന്നും അത് വൈറസ് വ്യാപനം തടയുന്നതിന് സഹായിക്കില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോണിന്റെ പല വകഭേദങ്ങൾ ഇന്ത്യയിലുണ്ടെന്നും യാത്ര വിലക്കുകൾ വൈറസ് പടരുന്നത് തടയില്ലെന്നും ഡോ. ചന്ദ്രകാന്ത് ലഹരിയ പറഞ്ഞു. റാൻഡം സാംപ്ലിങ്ങിലൂടെ അന്താരാഷ്ട്ര യാത്രക്കാരിൽ കോവിഡ് പരിശോധന നടത്തുന്നതാണ് യുക്തിസഹമായ സമീപനമെന്നും അദ്ദേഹം നിർദേശിച്ചു.

ചൈനയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന് രാജ്യത്തെത്തുന്നവർ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നെത്തുന്നവർ രോഗലക്ഷണങ്ങൾ കാണിക്കുകയോ, കോവിഡ് സ്ഥിരീകരിക്കുകയോ ചെയ്താൽ അവരെ ക്വാറൻറീനിൽ പ്രവേശിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Indians have hybrid immunity against BF.7, travel ban not effective: Dr Guleria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.