യാത്രക്കാർ മൂന്നര മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് ഇൻഡിഗോ

ന്യൂഡൽഹി: ഡൽഹി ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ തിരക്ക് കുറക്കാൻ നടപടിയുമായി ഇൻഡിഗോ. ആഭ്യന്തര യാത്രക്ക് മൂന്നര മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഇൻഡിഗോ ഉത്തരവിറക്കി. വിമാനത്താവളത്തിനകത്തെ തിരക്ക് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് വിമാന കമ്പനിയുടെ നടപടി.

ഏഴ് കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കുകയുള്ളൂവെന്നും ഇൻഡിഗോ അറിയിച്ചു. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ ഇതുസഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിൽ നടപടികൾക്ക് കാലതാമസം നേരിടുന്നുവെന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച പല യാത്രക്കാർക്കും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. പലരും എയർപോർട്ടിന്റെ മൂന്നാം ടെർമിനലിലെ തിരക്ക് കാണിച്ച് കൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വിമാനക്കമ്പനികളോട് അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - Indigo asks passengers to report 3.5 hours prior to departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.