ഐ.എന്‍.എസ് അരിഹന്ത് കമീഷന്‍ ചെയ്തു; ആരുമറിയാതെ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ  ഐ.എന്‍.എസ് അരിഹന്ത് കമീഷന്‍ ചെയ്തു. നാവികസേനയുടെ പ്രഹരശേഷി പതിന്മടങ്ങാക്കുന്ന അന്തര്‍വാഹിനിയുടെ കമീഷനിങ് പക്ഷേ, ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ആഗസ്റ്റില്‍ അന്തര്‍വാഹിനി  കമീഷന്‍ ചെയ്തതായാണ് അറിയുന്നത്. എന്നാല്‍, ഇതേപ്പറ്റി നാവികസേനയും പ്രതികരിക്കാന്‍ തയാറായിട്ടില്ല.  2009 ജൂലൈയിലാണ് വിശാഖപട്ടണത്തെ കപ്പല്‍നിര്‍മാണശാലയില്‍ ഐ.എന്‍.എസ് അരിഹന്ത് നീറ്റിലിറക്കിയത്. തുടര്‍ന്ന് 2014 മുതല്‍ തുടങ്ങിയ നീണ്ടനാളത്തെ സമുദ്രപരീക്ഷണങ്ങള്‍ക്കൊടുവിലാണ് അരിഹന്ത് ഇപ്പോള്‍ സേവനത്തിന് തയാറായിരിക്കുന്നത്.
സമുദ്രാന്തര്‍ഭാഗത്തുനിന്ന്  ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ശേഷിയാണ് അരിഹന്തിന്‍െറ സവിശേഷത. ആണവാക്രമണമുണ്ടായാല്‍ അതിവേഗം പ്രത്യാക്രമണം നടത്താനും കഴിയും.  കപ്പലിലെ  83 മെഗാവാട്ട് സമ്മര്‍ദിത ജല റിയാക്ടറാണ് 6000 ടണ്‍ ഭാരമുള്ള അരിഹന്തിന് ഊര്‍ജം പകരുന്നത്. 

മറ്റു മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി ശത്രുവിന്‍െറ കണ്ണില്‍പെടാതെ ഏറെനാള്‍ സമുദ്രാന്തര്‍ഭാഗത്ത് കഴിയാനും അരിഹന്തിന് സാധിക്കും.  ആണവവാഹകശേഷിയുള്ള മിറാഷ് 2000 പോര്‍വിമാനം, കരയില്‍നിന്ന് തൊടുക്കുന്ന അഗ്നി ബാലിസ്റ്റിക് മിസൈല്‍ എന്നിവക്കൊപ്പം അരിഹന്തും ചേരുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധസേനക്ക് കരുത്ത്  ഇരട്ടിക്കുമെന്നാണ് വിലയിരുത്തല്‍.
 
Tags:    
News Summary - INS Arihant, indigenous nuclear submarine silently inducted in August: report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.