ശ്രീഹരിക്കോട്ട: കാലാവസ്ഥ നിരീക്ഷണത്തിനുള്ള മൂന്നാം തലമുറ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡി.എസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജി.എസ്.എൽ.വി-എഫ് 14 റോക്കറ്റ് ശനിയാഴ്ച വിക്ഷേപിച്ചത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചേർന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
51.7 മീറ്റർ ഉയരവും 2,274 കിലോഗ്രാം ഭാരവുമുള്ള ഉപഗ്രഹം കാലാവസ്ഥ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് സേവനം നൽകും. ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിർമിച്ച ഇൻസാറ്റ് 3ഡി.എസ് നിലവിൽ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3ഡി, 3ഡി.ആർ എന്നീ ഉപഗ്രഹങ്ങളുടെ പ്രവർത്തന തുടർച്ചയാണ് ഏറ്റെടുക്കുക. 10 വർഷമായിരിക്കും ഇൻസാറ്റ്-3ഡി.എസ് ദൗത്യത്തിന്റെ ആയുസ്സ്.
ഈ വർഷം ഐ.എസ്.ആർ.ഒ നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്. കാലാവസ്ഥ നിരീക്ഷണം, കാലാവസ്ഥ പ്രവചനം, ദുരന്ത മുന്നറിയിപ്പ് എന്നിവക്കായി കര-സമുദ്ര നിരീക്ഷണം, രക്ഷാപ്രവർത്തന സേവനങ്ങൾ നൽകൽ എന്നിവയാണ് ഇൻസാറ്റ്-3ഡി.എസിന്റെ ലക്ഷ്യം. ഭൂമിയിൽനിന്ന് 35,786 കിലോമീറ്റർ ഉയരെയായിരിക്കും ഇതിന്റെ ഭ്രമണപഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.