ഇംഫാൽ: മൂന്നാഴ്ചയ്ക്കു ശേഷം മണിപ്പൂരിലെ ഒമ്പത് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അതേസമയം പൊതു നിയമ ലംഘനത്തിനും ഭീഷണിക്കും കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സർക്കാർ എല്ലാ ഇൻ്റർനെറ്റ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാവൽ എന്നീ ജില്ലകളിലാണ് ഇൻ്റർനെറ്റ് സേവനങ്ങളുടെ നിരോധനം പിൻവലിച്ചത്.
നിലവിലെ ക്രമസമാധാന നിലയും ഇൻ്റർനെറ്റ് സേവനങ്ങളുടെ പൊതുവായ പ്രവർത്തനവുമായുള്ള സാധ്യമായ പരസ്പര ബന്ധവും അവലോകനം ചെയ്ത ശേഷമാണ് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര കമ്മീഷണർ എൻ അശോക് കുമാർ പറഞ്ഞു.
രണ്ടാഴ്ചയോളം മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ജിരിബാമിൽ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി-സോ വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതോടെ നവംബർ 16 നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. നവംബർ 23 ന് ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.