കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ തലയിടുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ എന്താണ് ചെയ്യുന്നത്? അമിത് ഷായ്ക്കാണോ തെരഞ്ഞെടുപ്പ് കമീഷന്‍റെ ചുമതല? അേദ്ദഹം ദൈനംദിന കാര്യങ്ങളിൽ നിരന്തം ഇടെപടുന്നു -മമത ബാനർജി പറഞ്ഞു.
ബാങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന സർക്കാറിലും നിയമസഭ തെരഞ്ഞെടുപ്പിലും അമിത്ഷാ ഇടെപ്പടുന്നുവെന്നായിരുന്നു മമതയുടെ ആരോപണം.
കേന്ദ്ര ആഭ്യന്തരമന്ത്രി കൊൽക്കത്തയിൽ ഗൂഡാലോചന നടത്തിയാലും താൻ ഇതിൽനിന്ന് പിന്തിരിഞ്ഞ് പോകില്ലെന്ന് അവർക്കറിയാം. പഴയ നന്ദിഗ്രാം കേസിൽ സംസ്ഥാന ഹോം സെക്രട്ടറിക്ക് അവർ നോട്ടീസ് അയച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ അത് ജനങ്ങളുടെ അവകാശങ്ങളുടെ അവസാനമായിരിക്കും. അവർ തെരഞ്ഞെടുക്കപ്പെട്ടാൽ ബാങ്കുകളെല്ലാം അടച്ചുപൂട്ടും. ബംഗാൾ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ലക്ഷ്യംവെച്ച് കേന്ദ്രമന്ത്രിമാർ അവരുടെ കർത്തവ്യങ്ങൾ ലജ്ജയില്ലാതെ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.
ലജ്ജയില്ലാതെ നിരവധി കേന്ദ്രമന്ത്രിമാർ കൊൽക്കത്തയിൽ തമ്പടിച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലോ എംഫാൻ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോഴോ ഇവർ തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ പുറത്തുനിന്നുള്ള ഗുണ്ടകളെ അനുവദിക്കില്ല -അവർ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി നേരന്ദ്രമോദി ഒരു രൂപപോലും സംസ്ഥാനത്തിന് സഹായമായി നൽകിയില്ല. രാജ്യത്തെ ഫാക്ടറികൾ മുഴുവൻ മോദി അടച്ചുപൂട്ടിയെന്നും അവർ കുറ്റെപ്പടുത്തി.
തന്‍റെ ഒരു കാൽ തകർത്താൽ തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ് അവരുടെ വിചാരം. എന്നാൽ ഒറ്റക്കാലിൽനിന്ന് തനിക്ക് എന്തു കളിക്കാനാകുമെന്ന് അവർക്ക് അറിയില്ലെന്നും മമത ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.